യുവതിയെ മുത്വലാഖ് ചൊല്ലിയ കോഴിക്കോട് സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു

ആലപ്പുഴ: യുവതിയെ മുത്വലാഖ് ചൊല്ലിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശി സുബിനെതിരെയാണ് (32) ആലപ്പുഴ സ്വദേശിനിയായ 24കാരിയുടെ പരാതിയില്‍ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. വിവാഹിതരായി നാല് വര്‍ഷത്തിന് ശേഷം ഒഴിവാക്കിയെന്നും വിവാഹപാരിതോഷികമായി നല്‍കിയ 50 പവന്‍ കൈക്കലാക്കിയെന്നും കൂടുതല്‍ പണം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. 2016ലായിരുന്നു ഇരുവരുടെയും വിവാഹം. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. ഇതിനിടെ, യുവാവ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും കഴിഞ്ഞ ഡിസംബറില്‍ മൂന്ന് ത്വലാഖും ചൊല്ലി ഒഴിവാക്കിയതായി അറിയിച്ച് […]

ആലപ്പുഴ: യുവതിയെ മുത്വലാഖ് ചൊല്ലിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശി സുബിനെതിരെയാണ് (32) ആലപ്പുഴ സ്വദേശിനിയായ 24കാരിയുടെ പരാതിയില്‍ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. വിവാഹിതരായി നാല് വര്‍ഷത്തിന് ശേഷം ഒഴിവാക്കിയെന്നും വിവാഹപാരിതോഷികമായി നല്‍കിയ 50 പവന്‍ കൈക്കലാക്കിയെന്നും കൂടുതല്‍ പണം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു.

2016ലായിരുന്നു ഇരുവരുടെയും വിവാഹം. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. ഇതിനിടെ, യുവാവ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും കഴിഞ്ഞ ഡിസംബറില്‍ മൂന്ന് ത്വലാഖും ചൊല്ലി ഒഴിവാക്കിയതായി അറിയിച്ച് രജിസ്റ്റര്‍ ചെയ്ത കത്ത് അയക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. മാനസികപീഡനത്തിന് പ്രേരണ നല്‍കിയ കുറ്റത്തിന് ഭര്‍തൃമാതാവിനും ഭര്‍തൃസഹോദരിക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. ഈ കേസില്‍ ഭര്‍ത്താവിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ജില്ല സെഷന്‍സ് കോടതി ഉത്തരവുണ്ട്.

Related Articles
Next Story
Share it