ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; സംസ്ഥാനം കര്‍ശന നിയന്ത്രണങ്ങളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തിലേറെ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും പ്രാദേശിക ലോക്ക്ഡൗണ്‍ കര്‍ശനമാക്കുന്നു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് കുറയാത്തതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പുന:ക്രമീകരിക്കാന്‍ തീരുമാനിച്ചതായി ലോക്ഡൗണ്‍ നിയന്ത്രണങ്ങളെക്കുറിച്ച് വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. സംസ്ഥാനത്ത് ടിപിആര്‍ 10 ശതമാനത്തില്‍ കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാലായി തിരിച്ച് ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്ന […]

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തിലേറെ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും പ്രാദേശിക ലോക്ക്ഡൗണ്‍ കര്‍ശനമാക്കുന്നു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് കുറയാത്തതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പുന:ക്രമീകരിക്കാന്‍ തീരുമാനിച്ചതായി ലോക്ഡൗണ്‍ നിയന്ത്രണങ്ങളെക്കുറിച്ച് വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

സംസ്ഥാനത്ത് ടിപിആര്‍ 10 ശതമാനത്തില്‍ കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാലായി തിരിച്ച് ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്ന രീതി തുടരും. ടി.പി.ആര്‍ ആറിന് താഴെയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. പൂജ്യം മുതല്‍ ആറ് ശതമാനം വരെ എ കാറ്റഗറിയിലും ആറ് മുതല്‍ 12 ശതമാനം വരെ ബി കാറ്റഗറിയിലും ആയിരിക്കും. 12 മുതല്‍ 18 ശതമാനം വരെ സി കാറ്റഗറിയിലും 18 മുതല്‍ മുകളിലേക്ക് ഡി കാറ്റഗറിയിലുമാണ്. ഡി കാറ്റഗറി പ്രദേശങ്ങളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ 24ന് മുകളിലുള്ള പ്രദേശങ്ങളെയായിരുന്നു ഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എ വിഭാഗത്തില്‍ 165 പ്രദേശങ്ങളാണുള്ളത്. ബി-473, സി- 318, ഡി- 80 എന്നിങ്ങനെയാണ് സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളുടെ കണക്ക്. ഈ വിഭാഗീകരണം അനുസരിച്ചായിരിക്കും വ്യാഴാഴ്ച മുതല്‍ അടുത്ത ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നടപ്പാക്കുകയയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

29.75 ശതമാനത്തില്‍ നിന്ന ടി.പി.ആര്‍ ആണ് പതുക്കെ കുറച്ച് 10 ശതമാനത്തിലെത്തിക്കാന്‍ സാധിച്ചതെന്നും എന്നാല്‍ അത് കുറയുന്നതില്‍ പ്രതീക്ഷിച്ച പുരോഗതി കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കാലവും ലോക്ഡൗണ്‍ നടപ്പിലാക്കാന്‍ സാധിക്കില്ല. അതിനാലാണ് നിയന്ത്രണങ്ങള്‍ കുറച്ച് കൊണ്ടു വരുന്നത്. എങ്കിലും ടി.പി.ആര്‍ പത്തില്‍ താഴാതെ നില്‍ക്കുന്നത് പ്രശ്‌നം തന്നെയാണ്. രോഗികളുടെ എണ്ണം കാര്യമായി കുറയുന്നില്ല എന്നാണ് കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Related Articles
Next Story
Share it