സൗദി അറേബ്യയില്‍ ഒട്ടകത്തെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ മറിഞ്ഞ് മരിച്ച മൂന്ന് മംഗളൂരു സ്വദേശികളുടെ സംസ്‌കാരചടങ്ങ് അവിടെ തന്നെ നടത്തും

മംഗളൂരു: സൗദി അറേബ്യയിലെ അല്‍ഹസ മേഖലയില്‍ ഒട്ടകത്തെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ മറിഞ്ഞ് മരിച്ച മരിച്ച നാല് പേരില്‍ മംഗളൂരു സ്വദേശികളായ മൂന്ന് പേരുടെ സംസ്‌കാരചടങ്ങ് സൗദിയില്‍ തന്നെ നടത്തും. ഇതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. മംഗളൂരു ഹളേയങ്ങാടിയിലെ റിസ്വാന്‍ (23), മംഗളൂരു സൂറത്ത്കല്‍ കൃഷ്ണപുരയിലെ ഷിഹാബ് (25), മംഗളൂരു ബങ്കരെയിലെ അഖില്‍ (23), ബംഗ്ലദേശ് സ്വദേശി നസീര്‍ എന്നിവരാണ് മരിച്ചത്. മാലുപേരും ഒരേ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു. ഇവര്‍ കാറില്‍ പോകുമ്പോള്‍ ഒരു ഒട്ടകം റോഡിന് കുറുകെ ഓടി. […]

മംഗളൂരു: സൗദി അറേബ്യയിലെ അല്‍ഹസ മേഖലയില്‍ ഒട്ടകത്തെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ മറിഞ്ഞ് മരിച്ച മരിച്ച നാല് പേരില്‍ മംഗളൂരു സ്വദേശികളായ മൂന്ന് പേരുടെ സംസ്‌കാരചടങ്ങ് സൗദിയില്‍ തന്നെ നടത്തും. ഇതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. മംഗളൂരു ഹളേയങ്ങാടിയിലെ റിസ്വാന്‍ (23), മംഗളൂരു സൂറത്ത്കല്‍ കൃഷ്ണപുരയിലെ ഷിഹാബ് (25), മംഗളൂരു ബങ്കരെയിലെ അഖില്‍ (23), ബംഗ്ലദേശ് സ്വദേശി നസീര്‍ എന്നിവരാണ് മരിച്ചത്. മാലുപേരും ഒരേ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു. ഇവര്‍ കാറില്‍ പോകുമ്പോള്‍ ഒരു ഒട്ടകം റോഡിന് കുറുകെ ഓടി. ഒട്ടകത്തില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നാലുപേരും മരണപ്പെടുകയാണുണ്ടായത്. ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനം അവിടെ തന്നെ അന്ത്യകര്‍മങ്ങള്‍ നടത്താനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബം ഇത് അംഗീകരിക്കുന്നതിന് ആവശ്യമായ സ്റ്റാമ്പ് പേപ്പറും മറ്റ് രേഖകളും അയച്ചുകൊടുത്തു.

Related Articles
Next Story
Share it