ഉള്ളാളില്‍ ദമ്പതികളെ അക്രമിച്ച് ഐ ഫോണും ബൈക്കും കവര്‍ന്നു; മൂന്ന് പ്രതികള്‍ അറസ്റ്റില്‍

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉച്ചിലയില്‍ ദമ്പതികളെ അക്രമിച്ച് ഐ ഫോണും ബൈക്കും കവര്‍ന്ന കേസിലെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബസ്തിപഡ്പു സ്വദേശി സക്കീര്‍ ഹുസൈന്‍ (27), സോമേശ്വര വില്ലേജിലെ പിലാര്‍ സ്വദേശി മുഹമ്മദ് ഉബൈദുള്ള (33), ഉള്ളാള്‍ മേലങ്ങാടി സ്വദേശി ഇബ്രാഹിം ഖലീല്‍ (22) എന്നിവരെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ഉച്ചില എന്‍എച്ച് 66ലെ ജിയോ പെട്രോള്‍ പമ്പിന് സമീപം ദമ്പതികള്‍ ബൈക്കില്‍ പോകുമ്പോള്‍ സ്‌കൂട്ടറുകളിലെത്തിയ […]

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉച്ചിലയില്‍ ദമ്പതികളെ അക്രമിച്ച് ഐ ഫോണും ബൈക്കും കവര്‍ന്ന കേസിലെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബസ്തിപഡ്പു സ്വദേശി സക്കീര്‍ ഹുസൈന്‍ (27), സോമേശ്വര വില്ലേജിലെ പിലാര്‍ സ്വദേശി മുഹമ്മദ് ഉബൈദുള്ള (33), ഉള്ളാള്‍ മേലങ്ങാടി സ്വദേശി ഇബ്രാഹിം ഖലീല്‍ (22) എന്നിവരെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ഉച്ചില എന്‍എച്ച് 66ലെ ജിയോ പെട്രോള്‍ പമ്പിന് സമീപം ദമ്പതികള്‍ ബൈക്കില്‍ പോകുമ്പോള്‍ സ്‌കൂട്ടറുകളിലെത്തിയ മൂന്ന് പേര്‍ ദമ്പതികളെ അക്രമിച്ച് ബൈക്ക് തട്ടിയെടുക്കുകയായിരുന്നു. യുവതിയുടെ കയ്യിലുണ്ടായിരുന്ന ഐഫോണും സംഘം കവര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് ബൈക്ക് യാത്രക്കാരനായ അബ്ദുല്ല ഉള്ളാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
കവര്‍ച്ചയ്ക്ക് ഉപയോഗിച്ച രണ്ട് സ്‌കൂട്ടറുകള്‍, ഒരു ഐഫോണ്‍ ഹാന്‍ഡ്‌സെറ്റ്, ഒരു യമഹ മോട്ടോര്‍ ബൈക്ക് എന്നിവ പൊലീസ് പിടിച്ചെടുത്തു. പൊലീസ് കമ്മീഷണര്‍ കുല്‍ദീപ് ജെയിനിന്റെ നേതൃത്വത്തില്‍ ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സന്ദീപ് ജിഎസ്, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണ കെ എച്ച്, പൊലീസ് കോണ്‍സ്റ്റബിള്‍മാരായ പ്രവീണ്‍ ഷെട്ടി, അശോക് വാസുദേവ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it