ഉത്തരമലബാറില്‍ ട്രയാങ്കിള്‍ ടൂറിസം സാധ്യമാക്കണം- നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് ടൂറിസം വെബിനാര്‍

കാസര്‍കോട്: ഉത്തരകേരളത്തിന്റെ ടൂറിസം വളര്‍ച്ചക്ക് ബേക്കൽ -കണ്ണൂർ എയർപോർട്ട്- വയനാട് എന്നിവയെ ബന്ധിപ്പിച്ച് ട്രയാങ്കിള്‍ ടൂറിസം സാധ്യമാക്കണമെന്ന് ഉത്തരകേരളത്തിലെ ടൂറിസം സാധ്യതകൾ എന്ന വിഷയത്തില്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് കാസര്‍കോട് ചാപ്റ്റര്‍ സംഘടിപ്പിച്ച വെബിനാറില്‍ ആവശ്യമുയര്‍ന്നു. ബേക്കൽ ബീച്ചിന്റെ മനോഹാരിതയും കണ്ണൂരിന്റെ സാംസ്കാരിക വൈവിധ്യവും വയനാടിന്റെ പച്ചപ്പും ബന്ധിപ്പിച്ച് ട്രയാങ്കിള്‍ ഡെസ്റ്റിനേഷൻ എന്ന സങ്കൽപം ടൂറിസ്റ്റുകൾക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞാൽ ഈ രംഗത്ത് വലിയ കുതിപ്പുണ്ടാകുമെന്ന് വിഷയാവതരണം നടത്തിയ ഡെസ്റ്റിനേഷന്‍ മാര്‍ക്കറ്റിംഗ് വിദഗ്ധനും മുത്തൂറ്റ് പാപ്പച്ചന്‍ […]

കാസര്‍കോട്: ഉത്തരകേരളത്തിന്റെ ടൂറിസം വളര്‍ച്ചക്ക് ബേക്കൽ -കണ്ണൂർ എയർപോർട്ട്- വയനാട് എന്നിവയെ ബന്ധിപ്പിച്ച് ട്രയാങ്കിള്‍ ടൂറിസം സാധ്യമാക്കണമെന്ന് ഉത്തരകേരളത്തിലെ ടൂറിസം സാധ്യതകൾ എന്ന വിഷയത്തില്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് കാസര്‍കോട് ചാപ്റ്റര്‍ സംഘടിപ്പിച്ച വെബിനാറില്‍ ആവശ്യമുയര്‍ന്നു. ബേക്കൽ ബീച്ചിന്റെ മനോഹാരിതയും കണ്ണൂരിന്റെ സാംസ്കാരിക വൈവിധ്യവും വയനാടിന്റെ പച്ചപ്പും ബന്ധിപ്പിച്ച് ട്രയാങ്കിള്‍ ഡെസ്റ്റിനേഷൻ എന്ന സങ്കൽപം ടൂറിസ്റ്റുകൾക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞാൽ ഈ രംഗത്ത് വലിയ കുതിപ്പുണ്ടാകുമെന്ന് വിഷയാവതരണം നടത്തിയ ഡെസ്റ്റിനേഷന്‍ മാര്‍ക്കറ്റിംഗ് വിദഗ്ധനും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി ആന്റ് ഇന്‍ഫ്രഡിവിഷന്‍ സീനിയര്‍ അസോസിയേറ്റ് വൈസ് പ്രസിഡണ്ടുമായ മണി മാധവന്‍ നമ്പ്യാര്‍ അഭിപ്രായപ്പെട്ടു.
എന്‍എംസിസി പ്രസിഡണ്ട് ഡോ. ജോസഫ് ബെനവന്‍ ഉദ്ഘാടനം ചെയ്തു.
ബേക്കല്‍ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഫലപ്രദമായി മാര്‍ക്കറ്റ് ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിന് കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നും അതിന്റെ ഭാഗമായി എൻ എം സി സിയുടെ നേതൃത്വത്തിൽ നോർത്ത് മലബാർ ട്രാവൽ മാർട്ട് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എം.സി.സി കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ എ.കെ ശ്യാംപ്രസാദ് അധ്യക്ഷത വഹിച്ചു. എന്‍.എം.സി.സി ഹോണററി ജനറല്‍ സെക്രട്ടറി കെ.വി ഹനീഷ്, വൈസ് പ്രസിഡണ്ട് ടി.കെ. രമേശ് കുമാര്‍, ട്രഷറര്‍ വി. പി. അനില്‍കുമാര്‍, മുന്‍ പ്രസിഡണ്ട് കെ. വിനോദ് നാരായണന്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ കെ രാധാകൃഷ്ണൻ, എ.കെ റഫീഖ്, കെ.എസ് അന്‍വര്‍ സാദത്ത്, ബേക്കല്‍ ടൂറിസം ഫ്രട്ടേണിറ്റി ഫോറം ഭാരവാഹികളായ എം.ബി അഷ്‌റഫ്, സൈഫുദ്ദീന്‍ കളനാട്, ബി.ആര്‍.ഡി.സി മാനേജര്‍ യു.എസ്. പ്രസാദ്, വിക്രം രാജ് സി.പി., സുധീഷ് ടി.പി, കെ.സി ഇര്‍ഷാദ്, റാഫി ബെണ്ടിച്ചാല്‍, റൂബി കെ.എ. മുഹമ്മദ്, കെ. നാഗേഷ് തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.എം.സി.സി കാസര്‍കോട് ചാപ്റ്റര്‍ ജനറല്‍ കണ്‍വീനര്‍ മുജീബ് അഹ്‌മദ് സ്വാഗതവും ജോ. കണ്‍വീനര്‍ എം.എന്‍ പ്രസാദ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it