മരങ്ങള്‍ വീണ് കുമ്പളയില്‍ വീട് തകര്‍ന്നു

കുമ്പള: കുമ്പളയില്‍ മരങ്ങള്‍ വീണ് വീട് തകര്‍ന്നു. വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുമ്പള ബദര്‍ ജുമാ മസ്ജിദിന് സമീപത്തെ ഇബ്രാഹിമിന്റെ വീടാണ് തകര്‍ന്നത്. കുമ്പള റെയില്‍വെ സ്ഥലത്തുള്ള മരം കടപുഴകി വീണതിനെ തുടര്‍ന്ന് സമീപത്തെ മറ്റൊരു മരവും മറിഞ്ഞു. ഈ മരം വീണാണ് പള്ളി കോംമ്പൗണ്ടിലുള്ള രണ്ട് തെങ്ങുകള്‍ പൊട്ടി വീടിന് മുകളിലേക്ക് വീണത്. വീട്ടിനകത്ത് ഉണ്ടായിരുന്ന ഇബ്രാഹിമും ഭാര്യയും രണ്ട് മകളും ശബ്ദം കേട്ട് പുറത്തേക്കോടിയതിനാല്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അഞ്ച് ലക്ഷം രൂപയുടെ […]

കുമ്പള: കുമ്പളയില്‍ മരങ്ങള്‍ വീണ് വീട് തകര്‍ന്നു. വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുമ്പള ബദര്‍ ജുമാ മസ്ജിദിന് സമീപത്തെ ഇബ്രാഹിമിന്റെ വീടാണ് തകര്‍ന്നത്.
കുമ്പള റെയില്‍വെ സ്ഥലത്തുള്ള മരം കടപുഴകി വീണതിനെ തുടര്‍ന്ന് സമീപത്തെ മറ്റൊരു മരവും മറിഞ്ഞു.
ഈ മരം വീണാണ് പള്ളി കോംമ്പൗണ്ടിലുള്ള രണ്ട് തെങ്ങുകള്‍ പൊട്ടി വീടിന് മുകളിലേക്ക് വീണത്.
വീട്ടിനകത്ത് ഉണ്ടായിരുന്ന ഇബ്രാഹിമും ഭാര്യയും രണ്ട് മകളും ശബ്ദം കേട്ട് പുറത്തേക്കോടിയതിനാല്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
അഞ്ച് ലക്ഷം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തിന് നേതൃത്വം നല്‍കി.

Related Articles
Next Story
Share it