കാസര്‍കോട് നഗരത്തില്‍ ആല്‍മരം പൊട്ടി വീണു; ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
കാസര്‍കോട്: കാസര്‍കോട് എം.ജി റോഡില്‍ ഇന്നലെ വൈകിട്ട് മഴയെ തുടര്‍ന്ന് ആല്‍മരത്തിന്റെ കൊമ്പ് പൊട്ടി വീണു. ബൈക്കിന് മുകളിലേക്കാണ് മരക്കൊമ്പ് വീണത്. ഭാഗ്യം കൊണ്ട് ബൈക്ക് യാത്രക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പഴയ പ്രസ് ക്ലബ് ജംഗ്ഷനില്‍ ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. പൈവളിഗെ സ്വദേശി കൃഷ്ണയാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. മരത്തിന് സമീപം നിര്‍ത്തിയിട്ട രണ്ട് ബൈക്കുകള്‍ക്കും വാനിനും കേടുപാട് പറ്റി. പ്രസ് ക്ലബ് ജംഗ്ഷനില്‍ നിന്ന് പുതിയ ബസ് സ്റ്റാന്റ് ഭാഗത്തേക്കുള്ള ഗതാഗതം മുക്കാല്‍ മണിക്കൂറോളം […]

കാസര്‍കോട്: കാസര്‍കോട് എം.ജി റോഡില്‍ ഇന്നലെ വൈകിട്ട് മഴയെ തുടര്‍ന്ന് ആല്‍മരത്തിന്റെ കൊമ്പ് പൊട്ടി വീണു. ബൈക്കിന് മുകളിലേക്കാണ് മരക്കൊമ്പ് വീണത്.
ഭാഗ്യം കൊണ്ട് ബൈക്ക് യാത്രക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പഴയ പ്രസ് ക്ലബ് ജംഗ്ഷനില്‍ ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. പൈവളിഗെ സ്വദേശി കൃഷ്ണയാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
മരത്തിന് സമീപം നിര്‍ത്തിയിട്ട രണ്ട് ബൈക്കുകള്‍ക്കും വാനിനും കേടുപാട് പറ്റി. പ്രസ് ക്ലബ് ജംഗ്ഷനില്‍ നിന്ന് പുതിയ ബസ് സ്റ്റാന്റ് ഭാഗത്തേക്കുള്ള ഗതാഗതം മുക്കാല്‍ മണിക്കൂറോളം തടസപ്പെടുകയുണ്ടായി. പിന്നീട് ഫയര്‍ഫോഴ്‌സ് അധികൃതര്‍ എത്തിയാണ് മരക്കൊമ്പ് മുറിച്ചു നീക്കിയത്. കാസര്‍കോട് എം.ജി റോഡില്‍ റോഡരികിലായി പല മരങ്ങളും അപകടം വിളിച്ചോതിയാണ് നിലക്കൊള്ളുന്നത്. അപകടാവസ്ഥയിലുള്ള മരക്കൊമ്പുകള്‍ കാറ്റും മഴയും ശക്തമാവുന്നതിന് മുമ്പ് നീക്കം ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.