അനധികൃത മത്സ്യബന്ധനത്തിലേര്‍പ്പെട്ട ട്രോളിങ്ങ് ബോട്ട് പിടികൂടി; 2.5 ലക്ഷം രൂപ പിഴ ചുമത്തി

കാഞ്ഞങ്ങാട്: അനധികൃത മത്സ്യബന്ധനത്തിലേര്‍പ്പെട്ട ട്രോളിങ്ങ് ബോട്ട് ഫിഷറീസ് വകുപ്പധികൃതര്‍ പിടികൂടി. ഉടമയ്ക്ക് 2.5 ലക്ഷം രൂപ പിഴ ചുമത്തി. ബോട്ടിലുണ്ടായിരുന്ന മത്സ്യം ഒരു ലക്ഷം രൂപയ്ക്ക് ലേലം ചെയ്തു നല്‍കി. കഴിഞ്ഞ ദിവസം അഴിത്തല തീരത്ത് നിന്നാണ് ബോട്ട് പിടികൂടിയത്.തീരത്തു നിന്നും അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ മാത്രം മത്സ്യ ബന്ധനത്തിലേര്‍പ്പെട്ട മുനമ്പത്ത് നിന്നുള്ള ഗ്ലാഡിയേറ്റര്‍ എന്ന ബോട്ടാണ് കസ്റ്റഡിയിലെടുത്തത്.ബോട്ടിലുണ്ടായിരുന്ന അയല, തിരിയന്‍, ചാമ്പാന്‍, മത്തി എന്നിവ ലേലം ചെയ്തു. അനധികൃതമായി പിടിച്ചതിനാലാണ് നടപടി. തീരത്തു നിന്നും […]

കാഞ്ഞങ്ങാട്: അനധികൃത മത്സ്യബന്ധനത്തിലേര്‍പ്പെട്ട ട്രോളിങ്ങ് ബോട്ട് ഫിഷറീസ് വകുപ്പധികൃതര്‍ പിടികൂടി. ഉടമയ്ക്ക് 2.5 ലക്ഷം രൂപ പിഴ ചുമത്തി. ബോട്ടിലുണ്ടായിരുന്ന മത്സ്യം ഒരു ലക്ഷം രൂപയ്ക്ക് ലേലം ചെയ്തു നല്‍കി. കഴിഞ്ഞ ദിവസം അഴിത്തല തീരത്ത് നിന്നാണ് ബോട്ട് പിടികൂടിയത്.
തീരത്തു നിന്നും അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ മാത്രം മത്സ്യ ബന്ധനത്തിലേര്‍പ്പെട്ട മുനമ്പത്ത് നിന്നുള്ള ഗ്ലാഡിയേറ്റര്‍ എന്ന ബോട്ടാണ് കസ്റ്റഡിയിലെടുത്തത്.
ബോട്ടിലുണ്ടായിരുന്ന അയല, തിരിയന്‍, ചാമ്പാന്‍, മത്തി എന്നിവ ലേലം ചെയ്തു. അനധികൃതമായി പിടിച്ചതിനാലാണ് നടപടി. തീരത്തു നിന്നും 12 നോട്ടിക്കല്‍ മൈല്‍ പുറത്തു മാത്രമേ മത്സ്യബന്ധനത്തിന് അനുവാദമുള്ളൂ. ഇത് ലംഘിച്ചാണ് ട്രോളിങ്ങ് ബോട്ട് മത്സ്യബന്ധനത്തിനെത്തിയത്.
ജില്ലാ ഫിഷറീസ് ഓഫീസിലെ എഫ്.ഇ.ഒ അരുണേന്ദു രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സി.പി.ഒ അര്‍ജുന്‍, റെസ്‌ക്യൂ ഗാര്‍ഡുമാരായ സേതുമാധവന്‍, ശിവകുമാര്‍, ഡ്രൈവര്‍ നാരായണന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അനധികൃത മത്സ്യബന്ധത്തിനെതിരെ വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ ലബീബ് പറഞ്ഞു.

Related Articles
Next Story
Share it