ട്രോളിംഗ് നിരോധനം ഇന്നവസാനിക്കും; തീരമേഖല പ്രതീക്ഷയില്‍

കാസര്‍കോട്: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ 52 ദിന ട്രോളിംഗ് നിരോധനം ജില്ലയിലും ഇന്ന്് അര്‍ദ്ധരാത്രി അവസാനിക്കും. കഴിഞ്ഞ ജൂണ്‍ ഒമ്പതിനാണ് ട്രോളിംഗ് നിരോധനം നിലവില്‍ വന്നത്. ഇത് കാരണം യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് മത്സ്യബന്ധനം നടത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മത്സ്യങ്ങളുടെ പ്രജനന കാലമായതിനാലാണ് എല്ലാവര്‍ഷവും ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുന്നത്. കോവിഡും അപ്രതീക്ഷിതമായി എത്തിയ കടല്‍ക്ഷോഭവും ഇത്തവണ മത്സ്യങ്ങളുടെ ലഭ്യത കുറവായതും തീരദേശ വാസികള്‍ക്ക് വലിയ ദുരിതമുണ്ടാക്കിയിരുന്നു. ചെറിയ തോണി ഇറക്കി മത്സ്യ ബന്ധനത്തിന് പോകുന്നുണ്ടെങ്കിലും മത്സ്യങ്ങള്‍ ലഭിക്കുന്നത് കുറവായിരുന്നു. ലഭിക്കുന്ന […]

കാസര്‍കോട്: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ 52 ദിന ട്രോളിംഗ് നിരോധനം ജില്ലയിലും ഇന്ന്് അര്‍ദ്ധരാത്രി അവസാനിക്കും. കഴിഞ്ഞ ജൂണ്‍ ഒമ്പതിനാണ് ട്രോളിംഗ് നിരോധനം നിലവില്‍ വന്നത്. ഇത് കാരണം യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് മത്സ്യബന്ധനം നടത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മത്സ്യങ്ങളുടെ പ്രജനന കാലമായതിനാലാണ് എല്ലാവര്‍ഷവും ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുന്നത്. കോവിഡും അപ്രതീക്ഷിതമായി എത്തിയ കടല്‍ക്ഷോഭവും ഇത്തവണ മത്സ്യങ്ങളുടെ ലഭ്യത കുറവായതും തീരദേശ വാസികള്‍ക്ക് വലിയ ദുരിതമുണ്ടാക്കിയിരുന്നു. ചെറിയ തോണി ഇറക്കി മത്സ്യ ബന്ധനത്തിന് പോകുന്നുണ്ടെങ്കിലും മത്സ്യങ്ങള്‍ ലഭിക്കുന്നത് കുറവായിരുന്നു. ലഭിക്കുന്ന മത്സ്യങ്ങള്‍ക്ക് വലിയ വിലയും നല്‍കണം. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നതെന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്നുണ്ട്.
അതേസമയം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹാര്‍ബറുകളിലും ലേലഹാളുകളിലും മത്സ്യബന്ധനയാനങ്ങളിലും കര്‍ശന മാനദണ്ഡപാലനം ഉറപ്പാക്കിയാണ് മത്സ്യബന്ധനത്തിന് അനുമതി. മത്സ്യവില്‍പ്പനക്കാര്‍ മാസ്‌കും കയ്യുറകളും നിര്‍ബന്ധമായും ധരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles
Next Story
Share it