കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

ബെംഗളൂരു: കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. സര്‍ട്ടിഫിക്കറ്റ് കൈയിലില്ലാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ബബിഎംപി (ബൃഹത് ബെംഗളൂരു മഹാനഗരപാലിക) കമ്മിഷണര്‍ എന്‍. മഞ്ജുനാഥ പ്രസാദ് പറഞ്ഞു. ഇതിനായി ആര്‍ടി പിസിആര്‍ പരിശോധ നടത്തി നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ടാണ് കൈവശം വേക്കേണ്ടത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ പരിശോധന ഊര്‍ജിതമാക്കണം. കുറഞ്ഞത് 141 കേന്ദ്രങ്ങളും 200 സംഘങ്ങളെയും സജ്ജീകരിച്ചിട്ടുണ്ട്. നിലവില്‍ 341 പരിശോധനാ കേന്ദ്രങ്ങളുണ്ട്. ദിവസവും 34,000 സാംപിളുകള്‍ എന്ന നിലയ്ക്ക് പരിശോധനകള്‍ നടത്തണം. നിലവില്‍ ഇത് […]

ബെംഗളൂരു: കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. സര്‍ട്ടിഫിക്കറ്റ് കൈയിലില്ലാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ബബിഎംപി (ബൃഹത് ബെംഗളൂരു മഹാനഗരപാലിക) കമ്മിഷണര്‍ എന്‍. മഞ്ജുനാഥ പ്രസാദ് പറഞ്ഞു.

ഇതിനായി ആര്‍ടി പിസിആര്‍ പരിശോധ നടത്തി നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ടാണ് കൈവശം വേക്കേണ്ടത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ പരിശോധന ഊര്‍ജിതമാക്കണം. കുറഞ്ഞത് 141 കേന്ദ്രങ്ങളും 200 സംഘങ്ങളെയും സജ്ജീകരിച്ചിട്ടുണ്ട്. നിലവില്‍ 341 പരിശോധനാ കേന്ദ്രങ്ങളുണ്ട്. ദിവസവും 34,000 സാംപിളുകള്‍ എന്ന നിലയ്ക്ക് പരിശോധനകള്‍ നടത്തണം. നിലവില്‍ ഇത് 20,000 - 22,000 ആണ്. പോസിറ്റീവ് ആകുന്നവരെ ഐസലേറ്റ് ചെയ്ത് ആരോഗ്യ കേന്ദ്രങ്ങളിലേക്കു മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it