മൂന്ന് വര്‍ഷത്തിനിടെ 25 ടൂറുകള്‍; കെ.ടി.സിയുടെ മെഗാ യൂറോപ്പ് ടൂര്‍ 5 മുതല്‍

കാസര്‍കോട്: വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ രൂപം കൊണ്ട കാസര്‍കോട് ട്രാവല്‍ ക്ലബ്ബ് മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ സംഘടിപ്പിച്ചത് 25 ദേശീയ-അന്തര്‍ദേശീയ വിനോദയാത്രകള്‍. യാത്രകള്‍ ഇഷ്ടപ്പെടുന്ന ആയിരത്തിലേറെ അംഗങ്ങളുടെ കൂട്ടായ്മയാണ് കെ.ടി.സി. ഇരുപത്തഞ്ചാമത് വിനോദയാത്ര സംഘടിപ്പിക്കുന്നത് 9 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മെഗാ യൂറോപ്പ് ടൂര്‍. കോവിഡിന് ശേഷം ജനജീവിതം സജീവമായ ഘട്ടത്തിലാണ് ജനകീയ കൂട്ടായ്മയില്‍ വിനോദയാത്രകള്‍ എന്ന ആശയം ഉയര്‍ന്നുവന്നത്. 2022 മെയ് 20നാണ് കാസര്‍കോട് ട്രാവല്‍ ക്ലബ്ബ് എന്ന പേരില്‍ വാട്‌സ്ആപ്പ് കൂട്ടായ്മ തുടങ്ങിയത്. അതേ വര്‍ഷം ജൂലൈയില്‍ കെ.ടി.സിയുടെ ആദ്യ വിനോദയാത്ര കര്‍ണാടകയിലെ ശ്രാവണ ബളഗോള, ബേലൂര്‍, ഹലേബീഡു എന്നിവിടങ്ങളിലേക്ക് സംഘടിപ്പിച്ചു. ഇതിനകം നേപ്പാളിന് പുറമെ ബാലി, മലേഷ്യ, തായ്‌ലാന്‍ഡ്, യു.എ.ഇ, ഭൂട്ടാന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കടക്കം വിനോദയാത്രകള്‍ സംഘടിപ്പിച്ചു. ജൂണ്‍ 5 മുതല്‍ 17 വരെ നടത്തുന്ന യൂറോപ്പ് ട്രിപ്പില്‍ 40 പേരാണ് പങ്കെടുക്കുന്നത്. ഈ വര്‍ഷം വിയറ്റ്‌നാം, ശ്രീലങ്ക എന്നിവിടങ്ങളിലേക്കും ടൂര്‍ സംഘടിപ്പിക്കുന്നുണ്ട്. കൂട്ടായ്മയിലെ അംഗങ്ങളില്‍ 75 ശതമാനവും സേവന മേഖലകളില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന പൗരന്മാരാണ്. പകുതിയോളം അംഗങ്ങളും സ്ത്രീകളാണ്. ഈ വര്‍ഷം 'കാസര്‍കോടിനെ അറിയാന്‍' എന്ന പേരില്‍ സംഘടിപ്പിച്ച ജില്ലാ പഠനയാത്ര ശ്രദ്ധേയമായിരുന്നു. താല്‍പര്യമുള്ളവര്‍ക്ക് 9387034729 എന്ന വാട്‌സ്ആപ്പ് നമ്പര്‍ വഴി കെ.ടി.സി ഗ്രൂപ്പില്‍ അംഗമാകാം.

പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍ കൂട്ടായ്മയുടെ രക്ഷാധികാരി പ്രൊഫ. വി. ഗോപിനാഥന്‍, ചെയര്‍മാന്‍ ജി.ബി വത്സന്‍, ചീഫ് ടൂര്‍ കോര്‍ഡിനേറ്റര്‍ സണ്ണി ജോസഫ്, എ. പ്രഭാകരന്‍, രാധാകൃഷ്ണന്‍ കാമലം, രവി ബന്തടുക്ക, എ. കൃഷ്ണന്‍ നായര്‍, എന്‍. അശോക് കുമാര്‍ സംബന്ധിച്ചു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it