മലയോര ഹൈവേയിലെ യാത്രാ ദുരിതം; കോണ്‍ഗ്രസ് കിഫ്ബി ഓഫിസ് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: പൊട്ടി പൊളിഞ്ഞ മലയോര ഹൈവേയോട് അധികൃതര്‍ കാട്ടുന്ന അവഗണനയില്‍ പ്രധിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട്ടെ കിഫ്ബി ഓഫിസിലേക്കു മാര്‍ച്ച് നടത്തി. ബളാല്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. പൊട്ടി പൊളിഞ്ഞ റോഡുകള്‍ അറ്റകുറ്റ പണി നടത്തി ഈ മഴക്കാലത്തെ യാത്ര ദുരിതത്തിനു പരിഹാരം കാണുക, പോപ്പുലര്‍ എസ്റ്റേറ്റു ഭാഗത്തെ കയറ്റം കുറച്ച് ബസ്, ചരക്ക് വാഹനങ്ങള്‍ എന്നിവയുടെ യാത്ര സുഗമമാക്കുക, സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. […]

കാഞ്ഞങ്ങാട്: പൊട്ടി പൊളിഞ്ഞ മലയോര ഹൈവേയോട് അധികൃതര്‍ കാട്ടുന്ന അവഗണനയില്‍ പ്രധിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട്ടെ കിഫ്ബി ഓഫിസിലേക്കു മാര്‍ച്ച് നടത്തി. ബളാല്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. പൊട്ടി പൊളിഞ്ഞ റോഡുകള്‍ അറ്റകുറ്റ പണി നടത്തി ഈ മഴക്കാലത്തെ യാത്ര ദുരിതത്തിനു പരിഹാരം കാണുക, പോപ്പുലര്‍ എസ്റ്റേറ്റു ഭാഗത്തെ കയറ്റം കുറച്ച് ബസ്, ചരക്ക് വാഹനങ്ങള്‍ എന്നിവയുടെ യാത്ര സുഗമമാക്കുക, സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ടും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യന്‍ പതാലില്‍ അധ്യക്ഷത വഹിച്ചു. ഹരീഷ് പി നായര്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, ടോമി പ്ലാച്ചേരി, മീനാക്ഷി ബാലകൃഷ്ണന്‍, ജോമോന്‍ ജോസ്, എം.പി ജോസഫ്, ജോയി കിഴക്കരക്കാട്ട്, മാത്യു പടിഞ്ഞാറ്റയില്‍, ജോസഫ് മാത്യു, രാജേഷ് തമ്പാന്‍ മാര്‍ട്ടിന്‍ ജോര്‍ജ്, ഷോണി ജോര്‍ജ്, ഷോബി ജോസഫ്, സി രേഖ, ജോസ് കുത്തിയ തോട്ടില്‍, അന്നമ്മ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it