എം.ഡി.എം.എയുമായി മഞ്ചേശ്വരം സ്വദേശി അടക്കം രണ്ടുപേര്‍ ബണ്ട്വാളില്‍ പിടിയില്‍

മംഗളൂരു: ഓട്ടോറിക്ഷയില്‍ കടത്തിയ എം.ഡി.എം.എ മയക്കുമരുന്നുമായി കാസര്‍കോട് മഞ്ചേശ്വരം സ്വദേശി അടക്കം രണ്ടുപേര്‍ ബണ്ട്വാളില്‍ പൊലീസ് പിടിയിലായി. മഞ്ചേശ്വരത്തെ അപ്പൂസ് എന്ന ദീക്ഷിത് (19), ബികാസ്ത വില്ലേജിലെ ബരേക്കാട് സ്വദേശി ഇര്‍ഷാദ് (25) എന്നിവരെയാണ് ബണ്ട്വാള്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ബിസി റോഡ് റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഗുഡിനാബലിയിലേക്ക് പോകുന്ന റോഡില്‍ ദീക്ഷിതും ഇര്‍ഷാദും സഞ്ചരിച്ച ഓട്ടോറിക്ഷ പൊലീസ് തടയുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടുകയുമായിരുന്നു.ഇന്നലെ വൈകിട്ട് ബണ്ട്വാള്‍ സിറ്റി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അവിനാഷിന്റെ […]

മംഗളൂരു: ഓട്ടോറിക്ഷയില്‍ കടത്തിയ എം.ഡി.എം.എ മയക്കുമരുന്നുമായി കാസര്‍കോട് മഞ്ചേശ്വരം സ്വദേശി അടക്കം രണ്ടുപേര്‍ ബണ്ട്വാളില്‍ പൊലീസ് പിടിയിലായി. മഞ്ചേശ്വരത്തെ അപ്പൂസ് എന്ന ദീക്ഷിത് (19), ബികാസ്ത വില്ലേജിലെ ബരേക്കാട് സ്വദേശി ഇര്‍ഷാദ് (25) എന്നിവരെയാണ് ബണ്ട്വാള്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ബിസി റോഡ് റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഗുഡിനാബലിയിലേക്ക് പോകുന്ന റോഡില്‍ ദീക്ഷിതും ഇര്‍ഷാദും സഞ്ചരിച്ച ഓട്ടോറിക്ഷ പൊലീസ് തടയുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടുകയുമായിരുന്നു.
ഇന്നലെ വൈകിട്ട് ബണ്ട്വാള്‍ സിറ്റി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അവിനാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെ നാരായണഗുരു സര്‍ക്കിളില്‍ നിന്ന് പ്രതികള്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയെത്തി. ഡ്രൈവര്‍ മയക്കുമരുന്ന് ലഹരിയില്‍ അസ്വാഭാവികമായാണ് പെരുമാറിയത്. ഇതോടെ പൊലീസ് സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
ഇര്‍ഷാദിന്റെ കൈയില്‍ നാല് ഗ്രാം എംഡിഎംഎയും ദീക്ഷിതിന്റെ കൈയില്‍ അഞ്ച് ഗ്രാം എം.ഡി.എം.എയുമാണ് ഉണ്ടായിരുന്നത്. മയക്കുമരുന്നും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്ത പൊലീസ് തുടര്‍ന്ന് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Related Articles
Next Story
Share it