വിവര്‍ത്തന സാഹിത്യം വന്‍ മാറ്റങ്ങള്‍ക്ക് പിന്നാലെ -ഡോ. എ.വി സുജാത

കാസര്‍കോട്: വിവര്‍ത്തന മേഖല വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് കാസര്‍കോട് ഗവ. കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക ഡോ. സുജാത എ.വി അഭിപ്രായപ്പെട്ടു. ഒരു മൂലകൃതി വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ അതിലെ ഭാഷയോടൊപ്പം അത് നിലനിന്നിരുന്ന പ്രദേശത്തിന്റെ സംസ്‌കാരവും വിവര്‍ത്തനം ചെയ്യപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.കാസര്‍കോട് സാഹിത്യ വേദി പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച സി. രാഘവന്‍ മാസ്റ്റര്‍ അനുസ്മരണ ചടങ്ങില്‍ 'വിവര്‍ത്തനത്തിന്റെ ഉത്തരവാദിത്തങ്ങള്‍' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ഒരു കൃതി വിവര്‍ത്തനം ചെയ്യുമ്പോള്‍ മൂലകൃതിയോട് പൂര്‍ണ്ണമായും […]

കാസര്‍കോട്: വിവര്‍ത്തന മേഖല വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് കാസര്‍കോട് ഗവ. കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക ഡോ. സുജാത എ.വി അഭിപ്രായപ്പെട്ടു. ഒരു മൂലകൃതി വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ അതിലെ ഭാഷയോടൊപ്പം അത് നിലനിന്നിരുന്ന പ്രദേശത്തിന്റെ സംസ്‌കാരവും വിവര്‍ത്തനം ചെയ്യപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.
കാസര്‍കോട് സാഹിത്യ വേദി പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച സി. രാഘവന്‍ മാസ്റ്റര്‍ അനുസ്മരണ ചടങ്ങില്‍ 'വിവര്‍ത്തനത്തിന്റെ ഉത്തരവാദിത്തങ്ങള്‍' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ഒരു കൃതി വിവര്‍ത്തനം ചെയ്യുമ്പോള്‍ മൂലകൃതിയോട് പൂര്‍ണ്ണമായും സത്യസന്ധത പുലര്‍ത്തുക എന്നത് ചെറിയ കാര്യമല്ല. മൂലകൃതിയോട് സത്യസന്ധതയും പദങ്ങളിലും ആശയങ്ങളിലുമുള്ള തുല്യതയും കൃത്യമായി അടയാളപ്പെടുത്തുന്നതില്‍ ഒട്ടുമിക്ക വിവര്‍ത്തനങ്ങളും നീതിപുലര്‍ത്തുന്നുണ്ടെന്നും സുജാത പറഞ്ഞു. വാമൊഴിയേക്കാള്‍ വരമൊഴി സാഹിത്യത്തിനാണ് മലയാളത്തിലടക്കം മേല്‍ക്കോയ്മ. അതേസമയം കാലങ്ങളായുള്ള വിവര്‍ത്തന സിദ്ധാന്തങ്ങളേയും വിവര്‍ത്തനത്തിന്റെ രീതി ശാസ്ത്രത്തേയും ചോദ്യം ചെയ്യുന്ന രീതിയില്‍ വിവര്‍ത്തന പാഠശാല വളര്‍ന്നുവന്നിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കെ.വി കുമാരന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. ഉന്നത വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്ത് തന്നെ മംഗലാപുരത്ത് കോളേജില്‍ ചെന്ന് പഠിക്കുകയും മികച്ച വിദ്യാഭ്യാസം നേടുകയും ചെയ്ത സി. രാഘവന്‍ മാസ്റ്റര്‍, അക്കാലത്ത് മറ്റു മേഖലകളില്‍ ഉന്നത പദവികള്‍ ലഭിക്കുമായിരുന്നിട്ടും അധ്യാപന മേഖല സ്വീകരിച്ചത് ഇനിയും ഒരുപാട് പഠിക്കാനുള്ള ആഗ്രഹം മൂലമാമെന്ന് അദ്ദേഹം പറഞ്ഞു.
സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതം പറഞ്ഞു. നാരായണന്‍ പേരിയ, രാധാകൃഷ്ണ ഉളിയത്തടുക്ക, ആര്‍. ഗിരിധര്‍, കെ. നരേന്ദ്രനാഥ്, അമീര്‍ പള്ളിയാന്‍, ഡോ. വിനോദ് കുമാര്‍ പെരുമ്പള, അതീഖ് റഹ്‌മാന്‍ ബേവിഞ്ച, കെ.എച്ച് മുഹമ്മദ്, കെ.പി.എസ് വിദ്യാനഗര്‍ സംസാരിച്ചു. ജോ. സെക്രട്ടറി റഹീം ചൂരി നന്ദി പറഞ്ഞു.
പി.എസ് ഹമീദ്, ടി.എ ഷാഫി, ബി.കെ സുകുമാരന്‍, എ.എസ് മുഹമ്മദ്കുഞ്ഞി, അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്‌മാന്‍, ഏരിയാല്‍ അബ്ദുല്ല, എം.വി സന്തോഷ്, സെഡ്.എ മൊഗ്രാല്‍, എം.പി ജില്‍ജില്‍, രേഖ കൃഷ്ണന്‍, രവീന്ദ്രന്‍ പാടി, ഷാഫി എ. നെല്ലിക്കുന്ന്, ജയലക്ഷ്മി വി.വി, ഹമീദ് കാവില്‍, ദേവ് കാസര്‍കോട്, ഏരിയാല്‍ ഷെരീഫ്, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, സതീശന്‍ പൊയ്യക്കോട്, ടി.കെ അന്‍വര്‍ മൊഗ്രാല്‍, ബാബുരാജ് വി.എസ്, റഹീം തെരുവത്ത്, എ.ആര്‍.പി റഹീം, എ.ആര്‍.പി ബഷീര്‍, റഹീം തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it