ട്രാന്‍സ്‌ജെന്‍ഡേര്‍സ് കലാ ട്രൂപ്പ്<br>മാതൃകാ പദ്ധതി -മന്ത്രി എം.ബി. രാജേഷ്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ രൂപം കൊണ്ട ട്രാന്‍സ്‌ജെന്‍ഡേര്‍സ് കലാ ട്രൂപ്പ് മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നഗരസഭകള്‍ക്കും മാതൃകയാക്കാവുന്ന പദ്ധതിയാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ കലാക്ഷേത്ര കലാകാരന്മാരുടെ അരങ്ങേറ്റം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇത്തരം പദ്ധതികളുടെ ആവിഷ്‌കരണം പ്രചോദനമായി മാറണം.കേരളത്തില്‍ ആദ്യമായി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ക്ഷേമത്തിനായി ഇത്തരത്തിലെരു കലാട്രൂപ്പ് ആരംഭിച്ച കാഞ്ഞങ്ങാട് […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ രൂപം കൊണ്ട ട്രാന്‍സ്‌ജെന്‍ഡേര്‍സ് കലാ ട്രൂപ്പ് മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നഗരസഭകള്‍ക്കും മാതൃകയാക്കാവുന്ന പദ്ധതിയാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ കലാക്ഷേത്ര കലാകാരന്മാരുടെ അരങ്ങേറ്റം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇത്തരം പദ്ധതികളുടെ ആവിഷ്‌കരണം പ്രചോദനമായി മാറണം.
കേരളത്തില്‍ ആദ്യമായി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ക്ഷേമത്തിനായി ഇത്തരത്തിലെരു കലാട്രൂപ്പ് ആരംഭിച്ച കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു.
ഇ. ചന്ദ്രശേഖരന്‍ എം. എല്‍.എ. അധ്യക്ഷത വഹിച്ചു. യുവജനങ്ങളെ കായികരംഗത്തേക്ക് ആകര്‍ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി യുവജന ക്ലബ്ബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റ് ഇ. ചന്ദ്രശേഖരന്‍ എം. എല്‍.എ വിതരണം ചെയ്തു.
കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത, പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം. കുമാരന്‍, പി. ലക്ഷ്മി, ടി. ശോഭ, പുല്ലൂര്‍-പെരിയ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. കാര്‍ത്ത്യായനി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി ശ്രീലത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. എം.കെ ബാബുരാജ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അഡീഷണല്‍ സി.ഡി.പി.ഒ ഷൈനി ഐസക്, തിയേറ്റര്‍ ആര്‍ട്ടിസ്റ്റും മോഡലും ആക്ടിവിസ്റ്റുമായ കാവ്യ കമലു, കേരളത്തിലെ ആദ്യത്തെ നാഷണല്‍ അവാര്‍ഡ് വിന്നര്‍ സഞ്ജന ചന്ദ്രന്‍, ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് ഇഷാ കിഷോര്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠര്‍ സ്വാഗതവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. യൂജിന്‍ നന്ദിയും പറഞ്ഞു.