ദേലമ്പാടി മയ്യളത്ത് ട്രാന്‍സ്‌ഫോര്‍മര്‍ അപകടം വിളിച്ചോതുന്നു
മുള്ളേരിയ: ദേലംപാടി പഞ്ചായത്തിലെ മയ്യളം മസ്ജിദിന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മര്‍ അപകടം വിളിച്ചോതുന്നു. ഇവിടെ കമ്പിവേലി കെട്ടി സുരക്ഷ ഉറപ്പ് വരുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. സ്‌കൂള്‍, മദ്രസ വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന റോഡരികിലായാണ് ട്രാന്‍സ്‌ഫേര്‍മര്‍ അപകടാവസ്ഥയിലുള്ളത്. കഴിഞ്ഞ ദിവസം കന്നുകാലികള്‍ക്ക് ഷോക്കേറ്റിരുന്നു. അപകടം സംഭവിക്കുംമുമ്പേ അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധത്തിന് ഇറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.അധികൃതര്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനേക്കാള്‍ വൈദ്യുതി അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ പ്രാധാന്യം നല്‍കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. ദേലംപാടി പഞ്ചായത്തിലെ മയ്യളം, ഗോളിത്തടുക്ക, കണ്ണങ്കോല്‍, കൊമ്പോട്, സാലത്തടുക്ക […]

മുള്ളേരിയ: ദേലംപാടി പഞ്ചായത്തിലെ മയ്യളം മസ്ജിദിന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മര്‍ അപകടം വിളിച്ചോതുന്നു. ഇവിടെ കമ്പിവേലി കെട്ടി സുരക്ഷ ഉറപ്പ് വരുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. സ്‌കൂള്‍, മദ്രസ വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന റോഡരികിലായാണ് ട്രാന്‍സ്‌ഫേര്‍മര്‍ അപകടാവസ്ഥയിലുള്ളത്. കഴിഞ്ഞ ദിവസം കന്നുകാലികള്‍ക്ക് ഷോക്കേറ്റിരുന്നു. അപകടം സംഭവിക്കുംമുമ്പേ അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധത്തിന് ഇറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
അധികൃതര്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനേക്കാള്‍ വൈദ്യുതി അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ പ്രാധാന്യം നല്‍കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. ദേലംപാടി പഞ്ചായത്തിലെ മയ്യളം, ഗോളിത്തടുക്ക, കണ്ണങ്കോല്‍, കൊമ്പോട്, സാലത്തടുക്ക തുടങ്ങിയ മേഖലകളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
ദേലംപാടിയില്‍ വൈദ്യുതി സെക്ഷന്‍ സ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.