ഡി.വൈ.എസ്.പിമാര്‍ക്ക് സ്ഥലം മാറ്റം; കാസര്‍കോട്ട് ബാബു പെരിങ്ങേത്ത്, കാഞ്ഞങ്ങാട്ട് എം.പി വിനോദ്

കാഞ്ഞങ്ങാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.വൈ.എസ്.പിമാരെ സ്ഥലം മാറ്റി. സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ വി. ഉണ്ണികൃഷ്ണന് സ്ഥാനക്കയറ്റം ലഭിച്ചു. കാസര്‍കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡി.വൈ.എസ്.പി ആയാണ് സ്ഥാനക്കയറ്റം ലഭിച്ചത്. കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്താണ് കാസര്‍കോട് ഡി.വൈ.എസ്.പി. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിആയി എം.പി വിനോദിനെ നിയമിച്ചു. ഇപ്പോള്‍ തളിപ്പറമ്പ് ഡി.വൈ.എസ്.പി ആണ്. കാഞ്ഞങ്ങാട് നിന്നും പി. ബാലകൃഷ്ണന്‍ നായരെ തളിപ്പറമ്പില്‍ നിയമിച്ചു. ബേക്കലില്‍ നിന്നും സി.കെ. സുനില്‍കുമാറിനെ കണ്ണൂര്‍ റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് […]

കാഞ്ഞങ്ങാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.വൈ.എസ്.പിമാരെ സ്ഥലം മാറ്റി. സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ വി. ഉണ്ണികൃഷ്ണന് സ്ഥാനക്കയറ്റം ലഭിച്ചു. കാസര്‍കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡി.വൈ.എസ്.പി ആയാണ് സ്ഥാനക്കയറ്റം ലഭിച്ചത്. കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്താണ് കാസര്‍കോട് ഡി.വൈ.എസ്.പി. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിആയി എം.പി വിനോദിനെ നിയമിച്ചു. ഇപ്പോള്‍ തളിപ്പറമ്പ് ഡി.വൈ.എസ്.പി ആണ്. കാഞ്ഞങ്ങാട് നിന്നും പി. ബാലകൃഷ്ണന്‍ നായരെ തളിപ്പറമ്പില്‍ നിയമിച്ചു. ബേക്കലില്‍ നിന്നും സി.കെ. സുനില്‍കുമാറിനെ കണ്ണൂര്‍ റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആയി നിയമിച്ചു. കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്.പി വി.കെ വിശ്വംഭരന്‍ നായരെ വയനാട് നാര്‍കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പിയായി മാറ്റിനിച്ചു. കാസര്‍കോട് ഡിസ്ട്രിക്ട് സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി വി.വി മനോജിനെ കണ്ണൂര്‍ സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയായി നിയമിച്ചു. കണ്ണൂര്‍ എസ്.എസ്.ബി ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിനെ കണ്ണൂര്‍ ഡി.വൈ.എസ്.പി ആയി നിയമിച്ചു. പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ പ്രേമചന്ദ്രനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഡി.വൈ.എസ്.പിയി മാറ്റി. കോഴിക്കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എ. ഉമേഷ് ആണ് പയ്യന്നൂര്‍ ഡി.വൈ.എസ്.പി. കണ്ണൂര്‍ സിറ്റി നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ജയന്‍ ഡൊമിനിക്കാണ് ബേക്കലിലെ പുതിയ ഡി.വൈ.എസ്.പി.

Related Articles
Next Story
Share it