ട്രെയിനുകള്‍ ഘട്ടം ഘട്ടമായി സര്‍വീസ് പുനരാരംഭിക്കുന്നു; പുതിയ സമയക്രമം രാത്രിയാത്ര ദുഷ്കരമാകും
കാസര്‍കോട്: ട്രെയിനുകളുടെ പുതിയ സമയക്രമം കോവിഡ് കാലത്ത് മലബാര്‍ മേഖലയിലെ രാത്രിയാത്ര ദുഷ്കരമാക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കാനിരിക്കെയാണ് സമയക്രമം സംബന്ധിച്ച് യാത്രക്കാരില്‍ ആശങ്കകള്‍ ഉയര്‍ന്നിരിക്കുന്നത്. കണ്ണൂരിലെയും കാസര്‍കോട്ടെയും യാത്രക്കാര്‍ക്ക് ഇതുമൂലം ഏറെ ബുദ്ധിമുട്ടുകളുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോഴിക്കോട്ടുനിന്ന് വൈകിട്ട് 6.05 കഴിഞ്ഞാല്‍ കാസര്‍കോട് ഭാഗത്തേക്ക് രാത്രി ട്രെയിന്‍ ഇല്ലാത്ത സ്ഥിതിയാണ് പുതിയ സമയക്രമം മൂലം ഉണ്ടാകുക. കോഴിക്കോട്ട് 6.45ന് എത്തിയിരുന്ന നേത്രാവതി എക്സ്പ്രസ് ആയിരുന്നു കാസര്‍കോട് ഭാഗത്തേക്ക് അവസാന രാത്രി ട്രെയിന്‍ […]

കാസര്‍കോട്: ട്രെയിനുകളുടെ പുതിയ സമയക്രമം കോവിഡ് കാലത്ത് മലബാര്‍ മേഖലയിലെ രാത്രിയാത്ര ദുഷ്കരമാക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കാനിരിക്കെയാണ് സമയക്രമം സംബന്ധിച്ച് യാത്രക്കാരില്‍ ആശങ്കകള്‍ ഉയര്‍ന്നിരിക്കുന്നത്. കണ്ണൂരിലെയും കാസര്‍കോട്ടെയും യാത്രക്കാര്‍ക്ക് ഇതുമൂലം ഏറെ ബുദ്ധിമുട്ടുകളുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോഴിക്കോട്ടുനിന്ന് വൈകിട്ട് 6.05 കഴിഞ്ഞാല്‍ കാസര്‍കോട് ഭാഗത്തേക്ക് രാത്രി ട്രെയിന്‍ ഇല്ലാത്ത സ്ഥിതിയാണ് പുതിയ സമയക്രമം മൂലം ഉണ്ടാകുക. കോഴിക്കോട്ട് 6.45ന് എത്തിയിരുന്ന നേത്രാവതി എക്സ്പ്രസ് ആയിരുന്നു കാസര്‍കോട് ഭാഗത്തേക്ക് അവസാന രാത്രി ട്രെയിന്‍ ആയി ഉണ്ടായിരുന്നത്. ഇതിന്റെ സമയമാണ് 6.05 ആയി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. രാത്രി 9.10നാണ് നേത്രാവതി കാസര്‍കോട്ടെത്തുന്നത്. 6.05 കഴിഞ്ഞാല്‍ രാത്രി 9 മണിക്ക് കോഴിക്കോട്ട് എത്തുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിന്‍ കണ്ണൂര്‍ വരെ മാത്രമേ ഓടുന്നുള്ളൂ. ഈ ട്രെയിന്‍ കണ്ണൂരില്‍ നിന്ന് തിരിച്ചുപോകണമെങ്കില്‍ 14 മണിക്കൂര്‍ കഴിയണം. കാസര്‍കോട് ഭാഗത്തേക്കള്ള യാത്രക്കാര്‍ ഈ ട്രെയിനില്‍ കയറിയാല്‍ കണ്ണൂരില്‍ ഇറങ്ങിയ ശേഷം ബസ് യാത്രക്ക് ഇരട്ടിയിലേറെ സമയമാണ് ചിലവഴിക്കേണ്ടിവരുന്നത്. എക്സിക്യൂട്ടീവ് എക്സ്പ്രസ് മംഗളൂരുവരെ നീട്ടിയാല്‍ യാത്രാദുരിതത്തിന് കുറച്ചെങ്കിലും പരിഹാരമാകുമെന്ന് കുമ്പള റെയില്‍വെ പാസഞ്ചേഴ്സ് അസോസിയേഷന് അഭിപ്രായപ്പെട്ടു.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 6.55ന് കാസര്കോട്ടെത്തിയിരുന്ന ജാംനഗര്‍-തിരുനല്‍വേലി എക്സ്പ്രസ് പുലര്‍ച്ചെ 3.50നും ഉച്ചതിരിഞ്ഞ് 2.40ന് എത്തിയിരുന്ന രണ്ട് ട്രെയിനുകളില്‍ വെള്ളിയാഴ്ച കാസര്കോട്ടെത്തിയിരുന്ന വേരാവല്‍-തിരുവനന്തപുരം എക്സ്പ്രസ് ഉച്ച കഴിഞ്ഞ് 3.55നും വ്യാഴാഴ്ചകളില്‍ എത്തിയിരുന്ന ശ്രീഗംഗാധര്‍-കൊച്ചുവേളി എക്സ്പ്രസ് രാവിലെ 7.25നും എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.