ട്രെയിനുകള്‍ പുനരാരംഭിക്കുന്നു ഇന്റര്‍ സിറ്റിയും ജനശതാബ്ദിയും നാളെ മുതല്‍

തിരുവനന്തപുരം: രണ്ടാം ഘട്ട കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതോടെ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വ്വീസുകളില്‍ പലതും നാളെ മുതല്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കും. ഇന്റര്‍സിറ്റിയും ജനശതാബ്ദിയും അടക്കമുള്ള ഏതാനും ട്രെയിനുകള്‍ നാളെ മുതല്‍ ഓടിത്തുടങ്ങുമെന്നാണ് റെയില്‍വെയുടെ അറിയിപ്പ്. ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കുള്ള നാല് പ്രത്യേക തീവണ്ടികള്‍ നാളെ മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കുന്നുണ്ട്. ചെന്നൈ-മംഗളൂരു എക്‌സ്പ്രസ്, ചെന്നൈ-മംഗളൂരു വെസ്റ്റോകോസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം എക്‌സ്പ്രസ് എന്നീ പ്രതിദിന തീവണ്ടികളും നാളെ സര്‍വ്വീസ് പുനരാരംഭിക്കും. ഞായറാഴ്ചകളില്‍ സര്‍വ്വീസ് നടത്തുന്ന ചെന്നൈ-തിരുവനന്തപുരം […]

തിരുവനന്തപുരം: രണ്ടാം ഘട്ട കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതോടെ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വ്വീസുകളില്‍ പലതും നാളെ മുതല്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കും. ഇന്റര്‍സിറ്റിയും ജനശതാബ്ദിയും അടക്കമുള്ള ഏതാനും ട്രെയിനുകള്‍ നാളെ മുതല്‍ ഓടിത്തുടങ്ങുമെന്നാണ് റെയില്‍വെയുടെ അറിയിപ്പ്.
ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കുള്ള നാല് പ്രത്യേക തീവണ്ടികള്‍ നാളെ മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കുന്നുണ്ട്.
ചെന്നൈ-മംഗളൂരു എക്‌സ്പ്രസ്, ചെന്നൈ-മംഗളൂരു വെസ്റ്റോകോസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം എക്‌സ്പ്രസ് എന്നീ പ്രതിദിന തീവണ്ടികളും നാളെ സര്‍വ്വീസ് പുനരാരംഭിക്കും. ഞായറാഴ്ചകളില്‍ സര്‍വ്വീസ് നടത്തുന്ന ചെന്നൈ-തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ് ഓട്ടം പുനരാരംഭിക്കാന്‍ പച്ചക്കൊടിയായിട്ടുണ്ട്.
കോയമ്പത്തൂര്‍-മംഗളൂരു എക്‌സ്പ്രസ് നാളെ ആരംഭിക്കും. റിസര്‍വ്വേഷനുകള്‍ ആരംഭിച്ചതായി അറിയിപ്പ് വന്നിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണുകളിലും കൂടുതല്‍ ഇളവുകള്‍ വന്നേക്കുമെന്നാണ് സൂചന.

Related Articles
Next Story
Share it