മുളവടിയില്‍ പരിശീലനം; ജാവലിനിലെ അബ്ദുല്‍ ഖാദറിന്റെ വെള്ളിക്ക് സ്വര്‍ണ്ണ തിളക്കം

കാഞ്ഞങ്ങാട്: ജാവലിന്‍ എറിഞ്ഞ് അബ്ദുല്‍ ഖാദറിന് ലഭിച്ചത് വെള്ളിയാണെങ്കിലും സ്വര്‍ണ്ണത്തിന്റെ തിളക്കമുണ്ട്. മുളയുപയോഗിച്ച് ജാവലിന്‍ ത്രോയില്‍ പരിശീലനം നേടി സംസ്ഥാന മത്സരത്തില്‍ വെള്ളി നേടിയ അബ്ദുല്‍ ഖാദറാണ് ജില്ലയ്ക്ക് അഭിമാനമായത്. കോഴിക്കോട് നടന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്‌സ് മീറ്റില്‍ തലനാരിഴയ്ക്ക് സ്വര്‍ണ്ണം കൈവിട്ടുപോയ ബന്തടുക്ക ഏണിയാടിയിലെ കെ.വി അബ്ദുല്‍ ഖാദറാണ് താരമായത്. ബന്തടുക്ക കൊക്കച്ചാല്‍ വാഫി കോളേജ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അബ്ദുല്‍ ഖാദര്‍ ആദ്യമായി യഥാര്‍ത്ഥ ജാവലിന്‍ കാണുന്നത് ജില്ലാ മീറ്റിലാണ്. മുളവടിയില്‍ പരിശീലനം നേടിയ […]

കാഞ്ഞങ്ങാട്: ജാവലിന്‍ എറിഞ്ഞ് അബ്ദുല്‍ ഖാദറിന് ലഭിച്ചത് വെള്ളിയാണെങ്കിലും സ്വര്‍ണ്ണത്തിന്റെ തിളക്കമുണ്ട്. മുളയുപയോഗിച്ച് ജാവലിന്‍ ത്രോയില്‍ പരിശീലനം നേടി സംസ്ഥാന മത്സരത്തില്‍ വെള്ളി നേടിയ അബ്ദുല്‍ ഖാദറാണ് ജില്ലയ്ക്ക് അഭിമാനമായത്. കോഴിക്കോട് നടന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്‌സ് മീറ്റില്‍ തലനാരിഴയ്ക്ക് സ്വര്‍ണ്ണം കൈവിട്ടുപോയ ബന്തടുക്ക ഏണിയാടിയിലെ കെ.വി അബ്ദുല്‍ ഖാദറാണ് താരമായത്. ബന്തടുക്ക കൊക്കച്ചാല്‍ വാഫി കോളേജ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അബ്ദുല്‍ ഖാദര്‍ ആദ്യമായി യഥാര്‍ത്ഥ ജാവലിന്‍ കാണുന്നത് ജില്ലാ മീറ്റിലാണ്. മുളവടിയില്‍ പരിശീലനം നേടിയ അനുഭവം ഇവിടെ കരുത്താവുകയായിരുന്നു. 20 വയസിന് താഴെയുള്ളവരുടെ മത്സരത്തിലാണ് അബ്ദുല്‍ ഖാദര്‍ തിളങ്ങിയത്. ഒന്നാം സ്ഥാനം ലഭിച്ച താരം 48.70 ദൂരം എറിഞ്ഞപ്പോള്‍ അബ്ദുല്‍ ഖാദര്‍ 48.14 മീറ്റര്‍ ദൂരം എറിഞ്ഞു. കൂടുതല്‍ പരിശീലനവും കോച്ചിനെയും ലഭിച്ചാല്‍ കൂടുതല്‍ ഉയരങ്ങളിലെത്താന്‍ കഴിയുമെന്നാണ് അബ്ദുല്‍ ഖാദര്‍ പറയുന്നത്.

Related Articles
Next Story
Share it