എന്‍മകജെ പഞ്ചായത്ത് അംഗങ്ങള്‍ക്ക് ആരോഗ്യ പരിപാടികളില്‍ പരിശീലനം

പെര്‍ള: എന്‍മകജെ പഞ്ചായത്തിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ പരിശീലനം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. കോവിഡ് പ്രതിരോധം, സ്രവപരിശോധന, പള്‍സ് പോളിയോ, വാര്‍ഡ് ശുചിത്വ സമിതി, പാലിയേറ്റീവ്, രോഗപ്രതിരോധപ്രവര്‍ത്തനം, ഫണ്ട് വിനിയോഗം, അമ്മയുടേയും കുട്ടിയുടേയും ആരോഗ്യം, മറ്റു ആരോഗ്യ പരിപാടികള്‍ എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം. വാര്‍ഡ് ശുചിത്വ സമിതികള്‍ പുനസംഘടിപ്പിച്ച് എല്ലാമാസവും യോഗം ചേരാനും തീരുമാനിച്ചു. കുമ്പള ഹെല്‍ത്ത് ബ്ലോക്കിലെ 7 പഞ്ചായത്തുകളിലെ പരിശീലനമാണ് നടന്നുവരുന്നത്. കുമ്പള, മധൂര്‍, ബെള്ളൂര്‍, കുമ്പഡാജെ, എന്‍മകജെ എന്നിവിടങ്ങളിലെ […]

പെര്‍ള: എന്‍മകജെ പഞ്ചായത്തിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ പരിശീലനം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി.
കോവിഡ് പ്രതിരോധം, സ്രവപരിശോധന, പള്‍സ് പോളിയോ, വാര്‍ഡ് ശുചിത്വ സമിതി, പാലിയേറ്റീവ്, രോഗപ്രതിരോധപ്രവര്‍ത്തനം, ഫണ്ട് വിനിയോഗം, അമ്മയുടേയും കുട്ടിയുടേയും ആരോഗ്യം, മറ്റു ആരോഗ്യ പരിപാടികള്‍ എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം.
വാര്‍ഡ് ശുചിത്വ സമിതികള്‍ പുനസംഘടിപ്പിച്ച് എല്ലാമാസവും യോഗം ചേരാനും തീരുമാനിച്ചു.
കുമ്പള ഹെല്‍ത്ത് ബ്ലോക്കിലെ 7 പഞ്ചായത്തുകളിലെ പരിശീലനമാണ് നടന്നുവരുന്നത്. കുമ്പള, മധൂര്‍, ബെള്ളൂര്‍, കുമ്പഡാജെ, എന്‍മകജെ എന്നിവിടങ്ങളിലെ പരിശീലനം പൂര്‍ത്തിയായി. ബദിയഡുക്ക, പുത്തിഗെ പഞ്ചായത്തുകളില്‍ ജനുവരി 31ന് മുമ്പ് പൂര്‍ത്തിയാക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ.എസ് സോമശേഖര ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജയശ്രീ കുലാല്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ബി.അഷ്‌റഫ്, പി.എച്ച്.എന്‍ ഒ.ടി സല്‍മത്ത് എന്നിവര്‍ ക്ലാസ്സെടുത്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡോ. ഫാത്തിമത്ത് ജഹനാസ്, വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ബി.എസ്. ഗാംഭീര്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സൗദാബി ഹനീഫ, മെമ്പര്‍മാരായ സറീന മുസ്തഫ, ബി. കുസുമവതി, മഹേഷ് ഭട്ട്, കെ.ഉഷാകുമാരി, എച്ച്. ഇന്ദിര, കെ. ആശാലത, ശശിധരകുമാര്‍, എം.രാമചന്ദ്ര, എസ്.ബി. നരസിംഹ പൈ, മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിപാരാജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി.ലേഖ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.സജിത്ത്, ജെ.പി.എച്ച്.എന്‍ എം.ഷീജ എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it