ജില്ലയില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ഏഴിന്

കാസര്‍കോട്: ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഏഴിന് പരിശീലനം സംഘടിപ്പിക്കും. ഡിസംബര്‍ ഒന്നു മുതല്‍ നാല് വരെ വിവിധ ബ്ലോക്ക് തല കേന്ദ്രങ്ങളില്‍ നടന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കും പുതിയതായി നിയമിക്കപ്പെട്ട പോളിങ് ഉദ്യോഗസ്ഥര്‍ക്കും ഡിസംബര്‍ ഏഴിന് പരിശീലനത്തില്‍ പങ്കെടുക്കാം. കാഞ്ഞങ്ങാട്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ പരിധിയിലേയും പരപ്പ ബ്ലോക്ക് പരിധിയിലെയും പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും കാസര്‍കോട് ബ്ലോക്ക്, നഗരസഭാ പരിധിയിലെയും മഞ്ചേശ്വരം, കാറഡുക്ക, ബ്ലോക്ക് പരിധിയിലെയും […]

കാസര്‍കോട്: ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഏഴിന് പരിശീലനം സംഘടിപ്പിക്കും. ഡിസംബര്‍ ഒന്നു മുതല്‍ നാല് വരെ വിവിധ ബ്ലോക്ക് തല കേന്ദ്രങ്ങളില്‍ നടന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കും പുതിയതായി നിയമിക്കപ്പെട്ട പോളിങ് ഉദ്യോഗസ്ഥര്‍ക്കും ഡിസംബര്‍ ഏഴിന് പരിശീലനത്തില്‍ പങ്കെടുക്കാം.

കാഞ്ഞങ്ങാട്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ പരിധിയിലേയും പരപ്പ ബ്ലോക്ക് പരിധിയിലെയും പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും കാസര്‍കോട് ബ്ലോക്ക്, നഗരസഭാ പരിധിയിലെയും മഞ്ചേശ്വരം, കാറഡുക്ക, ബ്ലോക്ക് പരിധിയിലെയും പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം കാസര്‍കോട് ഗവ. കോളേജിലുമാണ് നടക്കുന്നത്.

Training for polling officers on 7th

Related Articles
Next Story
Share it