പറന്ന് പറന്ന് കൊച്ചി കണ്ടു; ചെമനാട്ടെ കുട്ടികള്‍ ഹാപ്പിയാണ്

കാസര്‍കോട്: കൊച്ചി നഗരത്തിന് മുകളിലൂടെ സെന്‍ മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റില്‍ പരിശീലന പറക്കല്‍ നടത്താന്‍ കഴിഞ്ഞതിന്റെ ആനന്ദത്തിലാണ് പരവനടുക്കം ജി.എച്ച്.എസ്.എസ് ചെമ്മനാടിലെ എന്‍.സി.സി കേഡറ്റുകള്‍.എയര്‍വിംഗ് എന്‍.സി.സിയുടെ സിലബസിന്റെ ഭാഗമായാണ് കൊച്ചി നേവല്‍ ആസ്ഥാനത്ത് കേഡറ്റുകള്‍ക്ക് ഫ്‌ളയിങ് പരിശീലനം ലഭിച്ചത്. ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ എല്ലാ പ്രവര്‍ത്തന മേഖലകളിലും പരിശീലനം ലഭിക്കത്തക്കവിധത്തിലാണ് എയര്‍വിംഗ് എന്‍.സി.സിയുടെ സിലബസ് ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്‌കൂളിലെ തിരഞ്ഞെടുക്കപ്പെട്ട 10 കേഡറ്റുകള്‍ക്കാണ് പരിശീലനത്തിന് അവസരം ലഭിച്ചത്. ലാന്‍ഡിങ്, ടേക്ക് ഓഫ്, വിമാനത്തില്‍ ഉപയോഗിക്കുന്ന വിവിധ എയര്‍ […]

കാസര്‍കോട്: കൊച്ചി നഗരത്തിന് മുകളിലൂടെ സെന്‍ മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റില്‍ പരിശീലന പറക്കല്‍ നടത്താന്‍ കഴിഞ്ഞതിന്റെ ആനന്ദത്തിലാണ് പരവനടുക്കം ജി.എച്ച്.എസ്.എസ് ചെമ്മനാടിലെ എന്‍.സി.സി കേഡറ്റുകള്‍.
എയര്‍വിംഗ് എന്‍.സി.സിയുടെ സിലബസിന്റെ ഭാഗമായാണ് കൊച്ചി നേവല്‍ ആസ്ഥാനത്ത് കേഡറ്റുകള്‍ക്ക് ഫ്‌ളയിങ് പരിശീലനം ലഭിച്ചത്. ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ എല്ലാ പ്രവര്‍ത്തന മേഖലകളിലും പരിശീലനം ലഭിക്കത്തക്കവിധത്തിലാണ് എയര്‍വിംഗ് എന്‍.സി.സിയുടെ സിലബസ് ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്‌കൂളിലെ തിരഞ്ഞെടുക്കപ്പെട്ട 10 കേഡറ്റുകള്‍ക്കാണ് പരിശീലനത്തിന് അവസരം ലഭിച്ചത്. ലാന്‍ഡിങ്, ടേക്ക് ഓഫ്, വിമാനത്തില്‍ ഉപയോഗിക്കുന്ന വിവിധ എയര്‍ ഇന്‍സ്ട്രുമെന്റ്‌സ് എന്നിവയെക്കുറിച്ചായിരുന്നു പരിശീലനം. കൊച്ചി നഗരത്തിന്റെ മനോഹരമായ ആകാശദൃശ്യം കണ്ടതിന്റെയും ആദ്യമായി കോക്പിറ്റില്‍ കയറാന്‍ കഴിഞ്ഞതിന്റെയും അനുഭൂതിയിലാണ് കുട്ടികള്‍. ട്രൈനിങ്ങിന് 3 കേരള എയര്‍ സ്‌ക്വാഡ്രന്‍ കമാന്‍ഡിങ് ഓഫീസര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ഉദയ് രവി, സ്‌കൂള്‍ എന്‍.സി.സി ഓഫീസര്‍ രതീഷ് കുമാര്‍ കെപി എന്നിവര്‍ നേതൃത്വം നല്‍കി.
ജില്ലയില്‍ ജൂനിയര്‍ ഡിവിഷന്‍ എയര്‍ വിംഗ് യൂണിറ്റുള്ള ഏക സ്‌കൂളാണിത്. എട്ടാം ക്ലാസ്സില്‍ ചേരുന്ന 50 കുട്ടികള്‍ക്കാണ് ഓരോ വര്‍ഷവും എന്‍.സി.സിയില്‍ ചേരാന്‍ അവസരം. കേഡറ്റുമാരായ അഭിനവ് കെ.എം, അഭിനവ് എം, ഹര്‍ഷവര്‍ദ്ധന്‍, വിഷ്ണു, സിയ ഉര്‍ റഹ്‌മാന്‍, ആര്യകൃഷ്ണ, നയന, ശ്രീലക്ഷ്മി രാജ്, നീലാംബരി, വിദ്യാചന്ദ്രന്‍ എന്നീ കുട്ടികള്‍ക്കാണ് പരിശീലനം ലഭിച്ചത്.

Related Articles
Next Story
Share it