മംഗളൂരുവില്‍ ജില്ലാ വിദ്യാഭ്യാസപരിശീലന കേന്ദ്രത്തില്‍ കയറി വനിതാ ജീവനക്കാരെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ കോടതി ജീവനക്കാരന്‍ അറസ്റ്റില്‍; പ്രതി മാനസികരോഗിയാണെന്ന് പൊലീസ്

മംഗളൂരു: മംഗളൂരു കരങ്കല്‍പാടിയിലെ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തില്‍ കടന്ന് വനിതാ ജീവനക്കാരെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ കോടതി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്താപുരം കോടതിയിലെ പ്യൂണ്‍ ആയ നവീനിനെ(31)യാണ് ബര്‍ക്കെ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഒരു ജീവനക്കാരന് ഉപഹാരം കൈമാറാനാണെന്ന് പറഞ്ഞാണ് നവീന്‍ ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രത്തിലേക്ക് വന്നത്. ഉപഹാരം വാങ്ങാനെത്തിയ ജീവനക്കാരനെ നവീന്‍ പൊടുന്നനെ മര്‍ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച വനിതാജീവനക്കാരെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയാണുണ്ടായത്. സംഭവത്തിന് […]

മംഗളൂരു: മംഗളൂരു കരങ്കല്‍പാടിയിലെ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തില്‍ കടന്ന് വനിതാ ജീവനക്കാരെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ കോടതി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്താപുരം കോടതിയിലെ പ്യൂണ്‍ ആയ നവീനിനെ(31)യാണ് ബര്‍ക്കെ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഒരു ജീവനക്കാരന് ഉപഹാരം കൈമാറാനാണെന്ന് പറഞ്ഞാണ് നവീന്‍ ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രത്തിലേക്ക് വന്നത്. ഉപഹാരം വാങ്ങാനെത്തിയ ജീവനക്കാരനെ നവീന്‍ പൊടുന്നനെ മര്‍ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച വനിതാജീവനക്കാരെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയാണുണ്ടായത്. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച നവീനിനെ ജീവനക്കാരും നാട്ടുകാരും പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. കേസെടുത്ത പൊലീസ് നവീന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നവീന്‍ മാനസിക രോഗിയാണെന്ന് പൊലീസ് കമ്മീഷണര്‍ എന്‍. ശശികുമാര്‍ പറഞ്ഞു.
2018ലാണ് നവീന്‍ കുന്താപുരം കോടതിയില്‍ ജോലി ആരംഭിച്ചത്. 2012-13ല്‍ നവീന്‍ ഡി.ഡിയുടെ പരിശീലന കേന്ദ്രത്തില്‍ ജീവനക്കാരനായിരുന്നു. മാനസികനില തെറ്റിയ നിലയില്‍ അക്രമാസക്തമായി പെരുമാറിയിരുന്ന നവീന്‍ മുമ്പ് ഉഡുപ്പിയിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കുറ്റകൃത്യത്തിനായി നവീന്‍ കുന്താപുരത്തെ ഒരു കടയില്‍ നിന്നാണ് കത്തി വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it