നഗരത്തിലെ തെരുവ് കച്ചവടക്കാര്‍ക്ക് ഡിജിറ്റല്‍ ഇടപാട് സംബന്ധിച്ച് പരിശീലനം നല്‍കി
കാസര്‍കോട്: പി.എം. സ്വാനിധി-മേം ബി ഡിജിറ്റല്‍ കാമ്പയിന്റെ ഭാഗമായി കേരളത്തില്‍ ആദ്യമായി കാസര്‍കോട് നഗസഭാ പരിധിയില്‍ തെരുവ് കച്ചവടക്കാരെ ഡിജിറ്റല്‍ ഇടപാടിന് പ്രേരിപ്പിക്കുന്നതിന് നഗരസഭ വനിതാഭവന്‍ ഹാളില്‍ പരിശീലനം നല്‍കി. ലോണ്‍ നല്‍കിയ ബാങ്കുകളുടെ പ്രതിനിധികള്‍ പ്രസ്തുത പരിശീലനത്തില്‍ എത്തിയിരുന്നു. ഇടപാടുകാര്‍ക്ക് യു.പി.ഐ ഐ.ഡി. ഉപയോഗിച്ച് ക്യു.ആര്‍. കോഡ് സ്‌കാന്‍ചെയ്ത് പണമിടപാടുകള്‍ നടത്താന്‍ പരിശീലിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ നിര്‍വ്വഹിച്ചു. ചടങ്ങിന് നഗരസഭ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി അധ്യക്ഷത […]

കാസര്‍കോട്: പി.എം. സ്വാനിധി-മേം ബി ഡിജിറ്റല്‍ കാമ്പയിന്റെ ഭാഗമായി കേരളത്തില്‍ ആദ്യമായി കാസര്‍കോട് നഗസഭാ പരിധിയില്‍ തെരുവ് കച്ചവടക്കാരെ ഡിജിറ്റല്‍ ഇടപാടിന് പ്രേരിപ്പിക്കുന്നതിന് നഗരസഭ വനിതാഭവന്‍ ഹാളില്‍ പരിശീലനം നല്‍കി. ലോണ്‍ നല്‍കിയ ബാങ്കുകളുടെ പ്രതിനിധികള്‍ പ്രസ്തുത പരിശീലനത്തില്‍ എത്തിയിരുന്നു. ഇടപാടുകാര്‍ക്ക് യു.പി.ഐ ഐ.ഡി. ഉപയോഗിച്ച് ക്യു.ആര്‍. കോഡ് സ്‌കാന്‍ചെയ്ത് പണമിടപാടുകള്‍ നടത്താന്‍ പരിശീലിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ നിര്‍വ്വഹിച്ചു. ചടങ്ങിന് നഗരസഭ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. ലീഡ് ഡിസ്ട്രിക്ട് ബാങ്ക് മാനേജര്‍ എന്‍. കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. എഫ്.എല്‍.സി. അംഗങ്ങള്‍ ദേവദാസ്, സാലു സണ്ണി, ബാലേന്ദര്‍ നായര്‍ എന്നിവര്‍ ക്ലാസ്സുകള്‍ നല്‍കി. പരിപാടിക്ക് ബൈജു സി.എം. സ്വാഗതം പറഞ്ഞു. സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സാഹിറ മുഹമ്മദ് പ്രസംഗിച്ചു. അര്‍ച്ചനകുമാരി എന്‍.ബി. നന്ദി പറഞ്ഞു.