രാജ്യത്ത് ട്രെയിന്‍ ഗതാഗതം 2021 ജനുവരി മുതല്‍ പുനരാരംഭിക്കും; ആദ്യഘട്ടത്തില്‍ പകുതി സര്‍വീസ്

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച രാജ്യത്തെ ട്രെയിന്‍ ഗതാഗതം 2021 ജനുവരി മുതല്‍ പുനരാരംഭിക്കും. ആദ്യഘട്ടത്തില്‍ പകുതി ട്രെയിനുകളായിരിക്കും സര്‍വീസ് നടത്തുക. രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ സര്‍വീസുകളും പുനരാരംഭിക്കും. ഡിസംബറില്‍ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഉണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അന്തിമാനുമതിക്ക് വിധേയമായാണ് സര്‍വീസുകള്‍ നടത്തുക. ബസ് സര്‍വീസുകള്‍ ആരംഭിച്ചിട്ടും ട്രെയിന്‍ സര്‍വീസ് ഇല്ലാത്തത് കാരണം ദീര്‍ഘദൂരയാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. ഈ അവസ്ഥ ഇനിയും തുടരുന്നതുകൊണ്ട് പ്രയോജനമില്ലെന്നാണ് അധികാരികളുടെ വിലയിരുത്തല്‍.

Related Articles
Next Story
Share it