സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു; മംഗളൂരു, ചെന്നൈ, ബെംഗളൂരു, മൈസൂര്‍ തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന 9 ട്രെയിനുകള്‍ 16 മുതല്‍ ഓടിത്തുടങ്ങും

തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞ സാഹചര്യത്തില്‍ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസ് സംസ്ഥാനത്ത് പുനരാരംഭിക്കുന്നു. ജൂണ്‍ 16 മുതലാണ് സര്‍വീസ് ആരംഭിക്കുക. ജൂണ്‍ 16,17 തീയതികളിലായി മംഗളൂരു, ചെന്നൈ, ബെംഗളൂരു, മൈസൂര്‍ തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഒമ്പത് ട്രെയിനുകള്‍ ഓടിത്തുടങ്ങും. മംഗളൂരു - കോയമ്പത്തൂര്‍ - മംഗളൂരു, മംഗളൂരു - ചെന്നൈ - മംഗളൂരു വെസ്റ്റ് കോസ്റ്റ്, മംഗളൂരു - ചെന്നൈ - മംഗളൂരു സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ - തിരുവനന്തപുരം - ചെന്നൈ […]

തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞ സാഹചര്യത്തില്‍ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസ് സംസ്ഥാനത്ത് പുനരാരംഭിക്കുന്നു. ജൂണ്‍ 16 മുതലാണ് സര്‍വീസ് ആരംഭിക്കുക. ജൂണ്‍ 16,17 തീയതികളിലായി മംഗളൂരു, ചെന്നൈ, ബെംഗളൂരു, മൈസൂര്‍ തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഒമ്പത് ട്രെയിനുകള്‍ ഓടിത്തുടങ്ങും.

മംഗളൂരു - കോയമ്പത്തൂര്‍ - മംഗളൂരു, മംഗളൂരു - ചെന്നൈ - മംഗളൂരു വെസ്റ്റ് കോസ്റ്റ്, മംഗളൂരു - ചെന്നൈ - മംഗളൂരു സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ - തിരുവനന്തപുരം - ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ - തിരുവനന്തപുരം - ചെന്നൈ വീക്കിലി സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ - ആലപ്പുഴ - ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, മൈസൂര്‍ - കൊച്ചുവേളി - മൈസൂര്‍ എക്‌സ്പ്രസ്സ്, ബാംഗ്ലൂര്‍ - എറണാകുളം - ബാംഗ്ലൂര്‍ സൂപ്പര്‍ ഫാസ്റ്റ്, എറണാകുളം - കാരൈക്കല്‍ - എറണാകുളം എക്‌സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് സര്‍വീസ് പുനരാരംഭിക്കുന്നത്.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നേരിയ ഇളവുവരുത്തിയ സാഹചര്യത്തിലാണ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ രെയില്‍വെ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം മുതല്‍ കെ എസ് ആര്‍ ടി സി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Related Articles
Next Story
Share it