തീവണ്ടി തട്ടി ക്ഷേത്രവാദ്യകലാകാരനും മകന്റെ ഭാര്യയ്ക്കും ദാരുണാന്ത്യം

നീലേശ്വരം: പാളം കടക്കുന്നതിനിടെ തീവണ്ടി എഞ്ചിന്‍ തട്ടി ക്ഷേത്രകലാകാരനും മകന്റെ ഭാര്യയും മരിച്ച സംഭവം നീലേശ്വരത്തെ കണ്ണീരിലാഴ്ത്തി. കിഴക്കന്‍ കൊഴുവല്‍ കൊഴുന്തിലിലെ ചന്ദ്രമാരാര്‍(65), മകന്‍ പ്രസാദ് മാരാരുടെ ഭാര്യ കെ.വി. അഞ്ജു(24) എന്നിവരുടെ മരണമാണ് നാടിന്റെ വേദനയായത്. ഇന്നലെ ഉച്ചയോടെ പുതുക്കൈയിലെ ബന്ധുവീട്ടില്‍ പിറന്നാള്‍ ആഘോഷത്തിന് പോകുമ്പോഴാണ് രണ്ടുപേരും അപകടത്തില്‍പെട്ടത്. അച്ഛന്റെയും ഭാര്യയുടെയും മരണവിവരമറിഞ്ഞ് മകന്‍ പ്രസാദ് മാരാര്‍ അസമില്‍ നിന്ന് ഇന്ന് രാത്രിയോടെ നാട്ടിലെത്തും. അഞ്ജലിയുടെ അച്ഛന്‍ വി.വി തമ്പാന്‍ മാരാര്‍ മൂന്നുവര്‍ഷം മുമ്പ് തീവണ്ടി […]

നീലേശ്വരം: പാളം കടക്കുന്നതിനിടെ തീവണ്ടി എഞ്ചിന്‍ തട്ടി ക്ഷേത്രകലാകാരനും മകന്റെ ഭാര്യയും മരിച്ച സംഭവം നീലേശ്വരത്തെ കണ്ണീരിലാഴ്ത്തി. കിഴക്കന്‍ കൊഴുവല്‍ കൊഴുന്തിലിലെ ചന്ദ്രമാരാര്‍(65), മകന്‍ പ്രസാദ് മാരാരുടെ ഭാര്യ കെ.വി. അഞ്ജു(24) എന്നിവരുടെ മരണമാണ് നാടിന്റെ വേദനയായത്. ഇന്നലെ ഉച്ചയോടെ പുതുക്കൈയിലെ ബന്ധുവീട്ടില്‍ പിറന്നാള്‍ ആഘോഷത്തിന് പോകുമ്പോഴാണ് രണ്ടുപേരും അപകടത്തില്‍പെട്ടത്. അച്ഛന്റെയും ഭാര്യയുടെയും മരണവിവരമറിഞ്ഞ് മകന്‍ പ്രസാദ് മാരാര്‍ അസമില്‍ നിന്ന് ഇന്ന് രാത്രിയോടെ നാട്ടിലെത്തും. അഞ്ജലിയുടെ അച്ഛന്‍ വി.വി തമ്പാന്‍ മാരാര്‍ മൂന്നുവര്‍ഷം മുമ്പ് തീവണ്ടി തട്ടിയാണ് മരിച്ചത്. അമ്മ കെ.വി രാധാമണി കാഞ്ഞങ്ങാട്ടെ ജില്ലാ അസ്പത്രിയില്‍ ജീവനക്കാരിയാണ്. അഞ്ജന, വിശ്വനാഥന്‍ എന്നിവര്‍ സഹോദരങ്ങളാണ്. വി.വി പത്മിനിയാണ് ചന്ദ്രമാരാരുടെ ഭാര്യ. മറ്റുമക്കള്‍: പ്രിയ, പ്രീത. മരുമക്കള്‍: സേതുമാധവന്‍, രാജേഷ്.

Related Articles
Next Story
Share it