ഇനി മുതല്‍ ലാന്റ്‌ഫോണുകളില്‍ നിന്ന് മൊബൈല്‍ ഫോണിലേക്ക് വിളിക്കണമെങ്കില്‍ ഈ മാറ്റം അറിഞ്ഞിരിക്കണം; ജനുവരി മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: ലാന്റ്ഫോണുകളില്‍ നിന്നും മൊബൈലിലേക്ക് വിളിക്കാന്‍ പുതിയ ക്രമീകരണവുമായി ടെലികോം മന്ത്രാലയം. വിളിക്കുമ്പോള്‍ അധികമായി പൂജ്യം ചേര്‍ക്കണമെന്ന ക്രമീകരണമാണ് കൊണ്ടുവരുന്നത്. ഇതുപ്രകാരം അടുത്ത ജനുവരി മുതല്‍ രാജ്യത്തെ ലാന്റ്‌ലൈനുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളിലേക്ക് വിളിക്കാന്‍ 10 അക്ക നമ്പറിനുമുന്നില്‍ പൂജ്യം ചേര്‍ക്കേണ്ടിവരും. പുതിയ ക്രമീകരണം നടപ്പിലാക്കാനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ശുപാര്‍ശ ടെലികോം മന്ത്രാലയം അംഗീകരിച്ചു. വര്‍ധിക്കുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് ലാന്റ് ലൈനുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും ആവശ്യത്തിന് നമ്പറുകള്‍ നല്‍കാനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്നാണ് […]

ന്യൂഡല്‍ഹി: ലാന്റ്ഫോണുകളില്‍ നിന്നും മൊബൈലിലേക്ക് വിളിക്കാന്‍ പുതിയ ക്രമീകരണവുമായി ടെലികോം മന്ത്രാലയം. വിളിക്കുമ്പോള്‍ അധികമായി പൂജ്യം ചേര്‍ക്കണമെന്ന ക്രമീകരണമാണ് കൊണ്ടുവരുന്നത്. ഇതുപ്രകാരം അടുത്ത ജനുവരി മുതല്‍ രാജ്യത്തെ ലാന്റ്‌ലൈനുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളിലേക്ക് വിളിക്കാന്‍ 10 അക്ക നമ്പറിനുമുന്നില്‍ പൂജ്യം ചേര്‍ക്കേണ്ടിവരും.

പുതിയ ക്രമീകരണം നടപ്പിലാക്കാനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ശുപാര്‍ശ ടെലികോം മന്ത്രാലയം അംഗീകരിച്ചു. വര്‍ധിക്കുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് ലാന്റ് ലൈനുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും ആവശ്യത്തിന് നമ്പറുകള്‍ നല്‍കാനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്നാണ് വിശദീകരണം. പദ്ധതി നടപ്പാക്കുന്നതോടെ 254.4 കോടി പുതിയ പത്തക്ക നമ്പറുകള്‍ കൂടി തയ്യാറാക്കാന്‍ ടെലികോം കമ്പനികള്‍ക്ക് കഴിയുമെന്നാണ് കണക്കാക്കുന്നത്.

TRAI Guidelines For New Landline Rules Include Adding '0' Before Dialling Mobile Number

Related Articles
Next Story
Share it