കടലില്‍ വീണ് രണ്ട് യുവാക്കളുടെ ദാരുണ മരണം; നടുക്കം മാറാതെ തൈക്കടപ്പുറം
കാഞ്ഞങ്ങാട്: കടലില്‍ വീണ് രണ്ട് യുവാക്കളുടെ ദാരുണ മരണത്തിന്റെ നടുക്കത്തില്‍ നിന്നും തീരദേശം ഇനിയും മുക്തമായിട്ടില്ല. തൈക്കടപ്പുറത്താണ് നാടിനെ ദു:ഖത്തിലാഴ്ത്തിയ ദുരന്തമുണ്ടായത്. ബോട്ട്‌ജെട്ടി സമീപത്തെ പരേതനായ മല്ലക്കര ദാമോദരന്റെ മകന്‍ ടി.വി രാജേഷ് (36), തീരദേശ പൊലീസിന്റെ റെസ്‌ക്യൂ ഗാര്‍ഡ് ടി. സനീഷ് (37) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ബോട്ട്‌ജെട്ടിക്ക് സമീപത്താണ് അപകടം. രാജേഷ് മീന്‍ പിടിക്കുന്നതിനിടെ തിരമാലയില്‍പ്പെട്ട് മുങ്ങി താഴുകയായിരുന്നു. രാജേഷ് അപകടത്തില്‍പ്പെട്ട വിവരം അറിഞ്ഞാണ് സനീഷ് രക്ഷിക്കാനായി ഓടിയെത്തിയത്. സുഹൃത്തിന്റെ വീട് പെയിന്റ് […]

കാഞ്ഞങ്ങാട്: കടലില്‍ വീണ് രണ്ട് യുവാക്കളുടെ ദാരുണ മരണത്തിന്റെ നടുക്കത്തില്‍ നിന്നും തീരദേശം ഇനിയും മുക്തമായിട്ടില്ല. തൈക്കടപ്പുറത്താണ് നാടിനെ ദു:ഖത്തിലാഴ്ത്തിയ ദുരന്തമുണ്ടായത്. ബോട്ട്‌ജെട്ടി സമീപത്തെ പരേതനായ മല്ലക്കര ദാമോദരന്റെ മകന്‍ ടി.വി രാജേഷ് (36), തീരദേശ പൊലീസിന്റെ റെസ്‌ക്യൂ ഗാര്‍ഡ് ടി. സനീഷ് (37) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ബോട്ട്‌ജെട്ടിക്ക് സമീപത്താണ് അപകടം. രാജേഷ് മീന്‍ പിടിക്കുന്നതിനിടെ തിരമാലയില്‍പ്പെട്ട് മുങ്ങി താഴുകയായിരുന്നു. രാജേഷ് അപകടത്തില്‍പ്പെട്ട വിവരം അറിഞ്ഞാണ് സനീഷ് രക്ഷിക്കാനായി ഓടിയെത്തിയത്. സുഹൃത്തിന്റെ വീട് പെയിന്റ് ചെയ്യുന്നതിനിടെയാണ് അപകട വിവരമറിഞ്ഞത്. മുങ്ങി താഴ്ന്ന രാജേഷിനെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കുന്നതിനിടെയാണ് സനീഷും ശക്തമായ ചുഴിയില്‍ പെട്ടത്. നാട്ടുകര്‍ ഇരുവരെയും ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഡ്യൂട്ടിയിലല്ലാതിരുന്നിട്ടും ദുരന്തം അറിഞ്ഞ് ഓടിയെത്തിയ സനീഷിന്റെ ആത്മാര്‍ത്ഥയെ നാട് പുകഴ്ത്തുകയാണ്. രാജേഷിനെ രക്ഷിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടെ സനീഷും മരണത്തിന് കീഴടങ്ങുകയായിരുന്നു.
കല്യാണിയാണ് രാജേഷിന്റെ മാതാവ്. സഹോദരങ്ങള്‍: ഉമേഷ്, നിഷ, ചിത്ര, ഭരതന്‍. ഭരതന്റെയും പത്മിനിയുടെയും മകനാണ് സനീഷ്. സഹോദരിമാര്‍: സനീഷ, അനീഷ.