ബസിനടിയില്‍പ്പെട്ട് കുട്ടിയുടെ ദാരുണ മരണം; കണ്ണീരുണങ്ങാതെ നാട്

ചെര്‍ക്കള: ചെര്‍ക്കളയില്‍ ബസിനടിയില്‍പ്പെട്ട് മൂന്ന് വയസുകാരന്‍ ദാരുണമായി മരിച്ചതിന്റെ നടുക്കത്തില്‍ നാട്.പെരിയാട്ടടുക്കം സ്വദേശികളും സീതാംഗോളി മുഖാരിക്കണ്ടത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരുമായ ആശിഖിന്റെയും സുബൈദയുടെയും മകന്‍ അബ്ദുല്‍ വാഹിദാണ് മരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് ചെര്‍ക്കള പുതിയ ബസ്റ്റാന്റിലായിരുന്നു അപകടം. ബസ്റ്റാന്റിനകത്ത് വെച്ചാണ് അപകടമുണ്ടായത്. ബസ് ജാക്കി വെച്ച് ഉയര്‍ത്തിയാണ് ടയറിനടിയില്‍പെട്ട കുട്ടിയെ പുറത്തെടുത്തത്. ചെങ്കളയിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

ചെര്‍ക്കള: ചെര്‍ക്കളയില്‍ ബസിനടിയില്‍പ്പെട്ട് മൂന്ന് വയസുകാരന്‍ ദാരുണമായി മരിച്ചതിന്റെ നടുക്കത്തില്‍ നാട്.
പെരിയാട്ടടുക്കം സ്വദേശികളും സീതാംഗോളി മുഖാരിക്കണ്ടത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരുമായ ആശിഖിന്റെയും സുബൈദയുടെയും മകന്‍ അബ്ദുല്‍ വാഹിദാണ് മരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് ചെര്‍ക്കള പുതിയ ബസ്റ്റാന്റിലായിരുന്നു അപകടം. ബസ്റ്റാന്റിനകത്ത് വെച്ചാണ് അപകടമുണ്ടായത്. ബസ് ജാക്കി വെച്ച് ഉയര്‍ത്തിയാണ് ടയറിനടിയില്‍പെട്ട കുട്ടിയെ പുറത്തെടുത്തത്. ചെങ്കളയിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

Related Articles
Next Story
Share it