അന്‍സി കബീറിനും അഞ്ജന ഷാജനും പിന്നാലെ ചികിത്സയിലായിരുന്ന ആഷിഖും മരണത്തിന് കീഴടങ്ങി; കാറോടിച്ചിരുന്ന സുഹൃത്തിനെ അറസ്റ്റ് ചെയ്തു; മദ്യപിച്ചിരുന്നതായി പോലീസ്

കൊച്ചി: പാലാരിവട്ടത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കാര്‍ ഓടിച്ചിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മാള സ്വദേശി അബ്ദുര്‍ റഹ്മാനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മദ്യലഹരിയിലാണ് വാഹനം ഓടിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒക്ടോബര്‍ 31 അര്‍ധരാത്രി നടന്ന അപകടത്തില്‍ 2019ലെ മിസ് കേരള അന്‍സി കബീര്‍, റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. അപകടത്തില്‍ ഗുരുതരാവസ്ഥയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ എ മുഹമ്മദ് ആഷിഖ് ഞായറാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി. […]

കൊച്ചി: പാലാരിവട്ടത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കാര്‍ ഓടിച്ചിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മാള സ്വദേശി അബ്ദുര്‍ റഹ്മാനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മദ്യലഹരിയിലാണ് വാഹനം ഓടിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഒക്ടോബര്‍ 31 അര്‍ധരാത്രി നടന്ന അപകടത്തില്‍ 2019ലെ മിസ് കേരള അന്‍സി കബീര്‍, റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. അപകടത്തില്‍ ഗുരുതരാവസ്ഥയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ എ മുഹമ്മദ് ആഷിഖ് ഞായറാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ആഷിഖ്.

ആഷിഖിന്റെ മരണത്തിന് പിന്നാലെയാണ് അബ്ദുര്‍ റഹ് മാനെ അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു. വാഹനത്തിന്റെ ഇടതുവശവും മുന്‍വശവും പൂര്‍ണമായി തകര്‍ന്നിരുന്നു. കൊച്ചിയിലെ ഒരു ഹോട്ടലില്‍ ഡിജെ പാര്‍ട്ടി കഴിഞ്ഞ മടങ്ങുന്നതിനിടെയാണ് കാര്‍ അപകടത്തില്‍ പെട്ടതെന്നാണ് വിവരം.

Related Articles
Next Story
Share it