അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ട്രാഫിക് എസ്.ഐ മരണത്തിന് കീഴടങ്ങി
മംഗളൂരു: രണ്ടരവര്‍ഷം മുമ്പുണ്ടായ റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ട്രാഫിക് എസ്.ഐ മരണത്തിന് കീഴടങ്ങി. ട്രാഫിക് വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന അസിസ്റ്റന്റ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ നാരായണ ബി. നായക് (58) ആണ് ഞായറാഴ്ച വൈകിട്ട് മരിച്ചത്. 2018 ഒക്ടോബര്‍ 10ന് പട്രോളിംഗ് ഡ്യൂട്ടിയിലിരിക്കെ മേരി ഹില്ലിലുണ്ടായ റോഡപകടത്തില്‍ നാരായണനായകിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. വിവിധ ആശുപത്രികളില്‍ ചികിത്സക്ക് വിധേയനായ നാരായണനായകിന്റെ നില ഞായറാഴ്ച വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. 1962 ഒക്ടോബര്‍ 1ന് ബണ്ട്വാള്‍ താലൂക്കിലെ […]

മംഗളൂരു: രണ്ടരവര്‍ഷം മുമ്പുണ്ടായ റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ട്രാഫിക് എസ്.ഐ മരണത്തിന് കീഴടങ്ങി. ട്രാഫിക് വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന അസിസ്റ്റന്റ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ നാരായണ ബി. നായക് (58) ആണ് ഞായറാഴ്ച വൈകിട്ട് മരിച്ചത്. 2018 ഒക്ടോബര്‍ 10ന് പട്രോളിംഗ് ഡ്യൂട്ടിയിലിരിക്കെ മേരി ഹില്ലിലുണ്ടായ റോഡപകടത്തില്‍ നാരായണനായകിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. വിവിധ ആശുപത്രികളില്‍ ചികിത്സക്ക് വിധേയനായ നാരായണനായകിന്റെ നില ഞായറാഴ്ച വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
1962 ഒക്ടോബര്‍ 1ന് ബണ്ട്വാള്‍ താലൂക്കിലെ കേപു ഗ്രാമത്തിലെ നേര്‍ക്കാജെയിലാണ് നാരായണ നായക് ജനിച്ചത്. പി.യു.സിക്ക് ശേഷം 1989 ല്‍ കോണ്‍സ്റ്റബിളായി പൊലീസ് വകുപ്പില്‍ ചേര്‍ന്നു. ചെന്നപട്ടണ പൊലീസ് പരിശീലന സ്‌കൂളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി. പിന്നീട് പനമ്പൂര്‍, ബജ്പെ, മംഗളൂരു നോര്‍ത്ത്, മംഗളൂരു സൗത്ത് പൊലീസ് സ്റ്റേഷനുകളില്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനമനുഷ്ഠിച്ചു. 2018 ല്‍ അസിസ്റ്റന്റ് പൊലീസ് സബ് ഇന്‍സ്പെക്ടറായി സ്ഥാനക്കയറ്റം നേടിയ ശേഷം പാണ്ഡേശ്വര്‍ ട്രാഫിക് വെസ്റ്റ് സ്റ്റേഷനില്‍ ജോലി ചെയ്‌യ്തുവരികയായിരുന്നു.