പെര്‍ള ടൗണില്‍ ട്രാഫിക് പരിഷ്‌കരണം

പെര്‍ള: എന്‍മകജെ പഞ്ചായത്തിലെ പ്രധാന ടൗണായ പെര്‍ളയില്‍ പുതിയ ട്രാഫിക് പരിഷ്‌കരണം നടപ്പിലാവുന്നു. ടാക്‌സി, സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേക സ്ഥല സൗകര്യമൊരുക്കും. പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി സമിതിയുടെ നേതൃത്വത്തില്‍ പുതിയ സംവിധാനം ഒരുക്കുന്നതിന് ഭരണ സമിതി അംഗങ്ങള്‍, പൊലീസ്, മോട്ടര്‍ വാഹന വകുപ്പ്, പൊതുമരാമത്ത് എന്നിവയുടെ നേതൃത്വത്തില്‍ കൂടിയാലോചന യോഗം നടത്തി. ടൗണില്‍ പുതിയ ട്രാഫിക് സംവിധാനം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി ടാക്‌സി, സ്വകാര്യ വാഹന ഡ്രൈവര്‍മാരുമായും വ്യാപാരികളുമായും ചര്‍ച്ച […]

പെര്‍ള: എന്‍മകജെ പഞ്ചായത്തിലെ പ്രധാന ടൗണായ പെര്‍ളയില്‍ പുതിയ ട്രാഫിക് പരിഷ്‌കരണം നടപ്പിലാവുന്നു. ടാക്‌സി, സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേക സ്ഥല സൗകര്യമൊരുക്കും. പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി സമിതിയുടെ നേതൃത്വത്തില്‍ പുതിയ സംവിധാനം ഒരുക്കുന്നതിന് ഭരണ സമിതി അംഗങ്ങള്‍, പൊലീസ്, മോട്ടര്‍ വാഹന വകുപ്പ്, പൊതുമരാമത്ത് എന്നിവയുടെ നേതൃത്വത്തില്‍ കൂടിയാലോചന യോഗം നടത്തി. ടൗണില്‍ പുതിയ ട്രാഫിക് സംവിധാനം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി ടാക്‌സി, സ്വകാര്യ വാഹന ഡ്രൈവര്‍മാരുമായും വ്യാപാരികളുമായും ചര്‍ച്ച നടത്തുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു. നിലവിലുള്ള സംവിധാനം കാര്യക്ഷമല്ലെന്നാണ് ആരോപണം.
ചെര്‍ക്കള-കല്ലടുക്ക അന്തര്‍സംസ്ഥാന പാതയിലെ സാറഡുക്ക വരെയുള്ള റോഡ് പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ഏറ്റവും വലിയ ടൗണെന്ന് വിശേഷിപ്പിക്കപ്പെടുന്ന പെര്‍ള ടൗണിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി രൂപരേഖ തയ്യാറായി വരുന്നു. ടൗണിന്റെ ഇരുവശങ്ങളിലും കാല്‍നടയാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും തടസ്സം ഉണ്ടാക്കാത്ത വിധത്തില്‍ ട്രാഫിക് പരിഷ്‌കരണം നടപ്പില്‍ വരുത്തും. പഞ്ചായത്ത് റെഗുലേറ്ററി കമ്മിറ്റിയുമായി കൂടിയലോചിച്ച് ടാക്‌സി വാഹനങ്ങള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും പാര്‍ക്കിങ്ങിനായി പ്രത്യേക സംവിധാനം ഒരുക്കുമെന്ന് എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് ജെ.എസ്. സോമശേഖര പറഞ്ഞു.

Related Articles
Next Story
Share it