നഗരത്തിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ പിഴയുമായി ട്രാഫിക്ക് പൊലീസ്

കാസര്‍കോട്: നഗരത്തിലെ ഏറ്റവും തിരക്കേറിയ കെ.പി.ആര്‍. റാവു റോഡിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ പിഴ ചുമത്തി ട്രാഫിക്ക് പൊലീസ് രംഗത്തിറങ്ങി. ചൊവ്വാഴ്ച്ച വൈകീട്ടോടെയാണ് പുതുതായി ചുമതലയേറ്റ കാസര്‍കോട് ട്രാഫിക്ക് എസ്.ഐ. ടോണി ജെ. മറ്റത്തിന്റെ നേതൃത്വത്തില്‍ പിഴ ചുമത്തിയുള്ള നടപടിയുമായി രംഗത്തെത്തിയത്. തിരക്കേറിയ റോഡില്‍ റോഡിന്റെ പകുതിയോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് ദുരിതമാവുകയും ഗതാഗത തടസ്സം പതിവാകുകയും ചെയ്തിരുന്നു. ട്രാഫിക്ക് പൊലീസ് പല തവണ ഇവിടെ അനധികൃത വാഹന പാര്‍ക്കിങ്ങിനെതിരെ നടപടിയെടുത്തിരുന്നു. പൊലീസ് ഇവിടെ […]

കാസര്‍കോട്: നഗരത്തിലെ ഏറ്റവും തിരക്കേറിയ കെ.പി.ആര്‍. റാവു റോഡിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ പിഴ ചുമത്തി ട്രാഫിക്ക് പൊലീസ് രംഗത്തിറങ്ങി. ചൊവ്വാഴ്ച്ച വൈകീട്ടോടെയാണ് പുതുതായി ചുമതലയേറ്റ കാസര്‍കോട് ട്രാഫിക്ക് എസ്.ഐ. ടോണി ജെ. മറ്റത്തിന്റെ നേതൃത്വത്തില്‍ പിഴ ചുമത്തിയുള്ള നടപടിയുമായി രംഗത്തെത്തിയത്. തിരക്കേറിയ റോഡില്‍ റോഡിന്റെ പകുതിയോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് ദുരിതമാവുകയും ഗതാഗത തടസ്സം പതിവാകുകയും ചെയ്തിരുന്നു. ട്രാഫിക്ക് പൊലീസ് പല തവണ ഇവിടെ അനധികൃത വാഹന പാര്‍ക്കിങ്ങിനെതിരെ നടപടിയെടുത്തിരുന്നു. പൊലീസ് ഇവിടെ നിന്ന് മാറുമ്പോള്‍ വീണ്ടും പഴയപടിയാവുന്നു. ചൊവ്വാഴ്ച നിരവധി വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. പാര്‍ക്ക് ചെയ്ത വാഹനങ്ങളുടെ ഗ്ലാസില്‍ പിഴ ചുമത്തിയുള്ള നോട്ടീസ് പതിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് എസ്.ഐ. പറഞ്ഞു. പരിശോധനയ്ക്ക് എസ്.ഐ. പത്മനാഭന്‍, എ.എസ്.ഐ. ബാലകൃഷ്ണന്‍ എന്നിവരുമുണ്ടായിരുന്നു.

Related Articles
Next Story
Share it