ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാസര്‍കോട് സന്ദര്‍ശനം; 21ന് വിദ്യാനഗര്‍-കുമ്പള ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം

കാസര്‍കോട്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥിന്റെ 21ലെ കാസര്‍കോട് സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷ മുന്‍നിര്‍ത്തി ഗതാഗത തടസ്സം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അന്നേദിവസം ഉച്ചയ്ക്ക് 3 മണിമുതല്‍ പരിപാടി കഴിയുന്നതുവരെ വിദ്യാനഗര്‍ മുതല്‍ കുമ്പള വരെയുള്ള നാഷണല്‍ ഹൈവേയില്‍ കൂടിയുള്ള ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. മംഗളൂരു ഭാഗത്ത് നിന്നും കാസര്‍കോട്, കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ടവാഹനങ്ങള്‍ കുമ്പള ടൗണില്‍ എത്തി കുമ്പള-സീതാഗേളി റോഡില്‍ പ്രവേശിച്ച് സീതാഗോളി-ഉളിയത്തടുക്ക-ഉദയഗിരിറോഡ് വഴി വിദ്യാനഗര്‍ എന്‍.എച്ച് റോഡില്‍ പ്രവേശിച്ച് പോകേണ്ടതാണ്. അതുപോലെ കുമ്പള, […]

കാസര്‍കോട്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥിന്റെ 21ലെ കാസര്‍കോട് സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷ മുന്‍നിര്‍ത്തി ഗതാഗത തടസ്സം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അന്നേദിവസം ഉച്ചയ്ക്ക് 3 മണിമുതല്‍ പരിപാടി കഴിയുന്നതുവരെ വിദ്യാനഗര്‍ മുതല്‍ കുമ്പള വരെയുള്ള നാഷണല്‍ ഹൈവേയില്‍ കൂടിയുള്ള ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
മംഗളൂരു ഭാഗത്ത് നിന്നും കാസര്‍കോട്, കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ടവാഹനങ്ങള്‍ കുമ്പള ടൗണില്‍ എത്തി കുമ്പള-സീതാഗേളി റോഡില്‍ പ്രവേശിച്ച് സീതാഗോളി-ഉളിയത്തടുക്ക-ഉദയഗിരിറോഡ് വഴി വിദ്യാനഗര്‍ എന്‍.എച്ച് റോഡില്‍ പ്രവേശിച്ച് പോകേണ്ടതാണ്.
അതുപോലെ കുമ്പള, മംഗലാപുരം ഭാഗത്തേക്ക് പോകേണ്ടവാഹനങ്ങള്‍ വിദ്യാനഗര്‍, ഉളിയത്തടുക്ക, സീതാഗോളി റോഡ് വഴി കുമ്പള എന്‍.എച്ച് റോഡില്‍ പ്രവേശിച്ച് പോകേണ്ടതാണ്.
കെ.എസ്.ടി.പി റോഡില്‍കൂടി കാസര്‍കോട് നഗരത്തിലേക്ക് പ്രവേശിച്ച് കുമ്പള, മംഗലാപുരം ഭാഗത്തേക്ക് പോകേണ്ടവാഹനങ്ങള്‍ വിദ്യാനഗര്‍, ഉളിയത്തടുക്ക, സീതാഗോളി റോഡ് വഴി കുമ്പള എന്‍.എച്ച് റോഡില്‍ പ്രവേശിച്ച് പോകേണ്ടതാണ്.
കുമ്പള, മൊഗ്രാല്‍പൂത്തുര്‍ ഭാഗങ്ങളിലെ ചെറുവാഹനങ്ങള്‍ കാസര്‍കോട് നഗരത്തിലേക്ക് എത്തിച്ചേരാന്‍ ചൗക്കി, ഉളിയത്തടുക്ക, വിദ്യാനഗര്‍ റോഡ് ഉപയോഗപ്പെടുത്തേണ്ടതാണ്.
ടാങ്കര്‍ലോറികള്‍, മറ്റുവലിയ വാഹനങ്ങള്‍ കഴിവതും ഈ സമയത്ത് മൊഗ്രാല്‍, കാഞ്ഞങ്ങാട് സൗത്ത് ഭാഗങ്ങളില്‍ നിര്‍ത്തിയിടേണ്ടതാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Related Articles
Next Story
Share it