ബന്തടുക്ക ടൗണ്‍, പള്ളത്തുങ്കാല്‍ ഭാഗങ്ങളിലെ ഗതാഗത തടസ്സം പരിഹരിക്കും-എം.എല്‍.എ

പൊയിനാച്ചി: പൊയിനാച്ചി-മാണിമൂല കിഫ്ബി റോഡില്‍ ബന്തടുക്ക ടൗണ്‍, പള്ളത്തുങ്കാല്‍, പുളിഞ്ചാല്‍ പാലം ഭാഗങ്ങളിലെ നിലവിലുള്ള ഗതാഗത തടസ്സം ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കുമെന്ന് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു.പൊയിനാച്ചി-മാണിമൂല (തെക്കില്‍-ആലട്ടി) റോഡില്‍ ബന്തടുക്ക ടൗണ്‍ ഭാഗം സ്ഥലതര്‍ക്കം മൂലം മെക്കാഡം ടാര്‍ ചെയ്യന്‍ സാധിച്ചില്ല. പതിനഞ്ചിലേറെ തവണ തടസ്സപ്പെടുത്തുകയും, പരിഹരിക്കാന്‍ അതിലേറെ തവണ കൂടിയാലോചന യോഗങ്ങള്‍ ചേര്‍ന്ന വിഷയത്തില്‍ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍ പൂര്‍ത്തീകരിച്ച പ്രവൃത്തിയുടെ അടിസ്ഥാനത്തില്‍ കരാര്‍ പ്രവൃത്തിയില്‍ നിന്ന് ഒഴിവായി.തുടര്‍ന്ന് പുതിയ നിരക്കില്‍ പ്രവൃത്തി ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റ് […]

പൊയിനാച്ചി: പൊയിനാച്ചി-മാണിമൂല കിഫ്ബി റോഡില്‍ ബന്തടുക്ക ടൗണ്‍, പള്ളത്തുങ്കാല്‍, പുളിഞ്ചാല്‍ പാലം ഭാഗങ്ങളിലെ നിലവിലുള്ള ഗതാഗത തടസ്സം ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കുമെന്ന് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു.
പൊയിനാച്ചി-മാണിമൂല (തെക്കില്‍-ആലട്ടി) റോഡില്‍ ബന്തടുക്ക ടൗണ്‍ ഭാഗം സ്ഥലതര്‍ക്കം മൂലം മെക്കാഡം ടാര്‍ ചെയ്യന്‍ സാധിച്ചില്ല. പതിനഞ്ചിലേറെ തവണ തടസ്സപ്പെടുത്തുകയും, പരിഹരിക്കാന്‍ അതിലേറെ തവണ കൂടിയാലോചന യോഗങ്ങള്‍ ചേര്‍ന്ന വിഷയത്തില്‍ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍ പൂര്‍ത്തീകരിച്ച പ്രവൃത്തിയുടെ അടിസ്ഥാനത്തില്‍ കരാര്‍ പ്രവൃത്തിയില്‍ നിന്ന് ഒഴിവായി.
തുടര്‍ന്ന് പുതിയ നിരക്കില്‍ പ്രവൃത്തി ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും കിഫ്ബിയുടെ ഗൈഡ്ലൈന്‍ പ്രകാരം പുതിയ ടെന്‍ഡര്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപെടുകയായിരുന്നു. ഇതിന് മാസങ്ങളുടെ കാലതാമസം വരുമെന്നതിനാല്‍ അടിയന്തിര റിപ്പേറിംഗ് പ്രവൃത്തിക്ക് എം.എല്‍.എ ഇടപെട്ട് 70 ലക്ഷം രൂപ അനുവദിക്കുകയും അടിയന്തിര ടെണ്ടര്‍ നടപടി സ്വീകരിക്കുകയും ചെയ്തു.
2023 മെയ് 25ന് 5 പേര്‍ പങ്കെടുത്ത ടെണ്ടര്‍ ഓപ്പണ്‍ ചെയ്യുകയും കുറഞ്ഞ നിരക്കില്‍ ക്വാട്ട് ചെയ്ത എം.എ മുഹമ്മദ് കുഞ്ഞി നാലാം മൈല്‍ എന്ന കരാറുകാരന്‍ പ്രവൃത്തി ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
2023 മെയ് 27 ന് പി.ഡബ്ല്യു.ഡി ഓഫീസില്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ.യുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ പൊയിനാച്ചി-മാണിമൂല റോഡില്‍ ബന്തടുക്ക ടൗണ്‍, പള്ളത്തുങ്കാല്‍, പുളിഞ്ചാല്‍ പാലത്തിലുള്ള ഗതാഗത തടസ്സം ഒഴിവാക്കാനുള്ള ടാറിങ്ങ് പ്രവൃത്തി ജൂണ്‍ ആദ്യവാരത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കരാറുകാരന് നിര്‍ദ്ദേശം നല്‍കി.
ഇതിനാവശ്യമായ സഹായം ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it