അശാസ്ത്രീയ അടച്ചിടലിനെതിരെ കടകളടച്ച് വ്യാപാരികളുടെ ഉപവാസ സമരം

കാസര്‍കോട്: കോവിഡിന്റെ പേരില്‍ വ്യാപാര സ്ഥാപനങ്ങള്‍ മാത്രം അടച്ചിട്ട് വ്യാപാരികളെ ദുരിതത്തിലാക്കുന്നതിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ഇന്ന് കടകളടച്ച് ഉപവാസ സമരം സംഘടിപ്പിച്ചു. ജില്ലയിലും വ്യാപാരികളുടെ പണിമുടക്ക് പൂര്‍ണ്ണമാണ്. വിവിധ യൂണിറ്റ്, മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടന്നുവരുന്നു. കാസര്‍കോട് കലക്ടറേറ്റ് പരിസരത്ത് നടന്ന ഉപവാസ സമരം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് പി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ജെ സജി […]

കാസര്‍കോട്: കോവിഡിന്റെ പേരില്‍ വ്യാപാര സ്ഥാപനങ്ങള്‍ മാത്രം അടച്ചിട്ട് വ്യാപാരികളെ ദുരിതത്തിലാക്കുന്നതിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ഇന്ന് കടകളടച്ച് ഉപവാസ സമരം സംഘടിപ്പിച്ചു. ജില്ലയിലും വ്യാപാരികളുടെ പണിമുടക്ക് പൂര്‍ണ്ണമാണ്. വിവിധ യൂണിറ്റ്, മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടന്നുവരുന്നു. കാസര്‍കോട് കലക്ടറേറ്റ് പരിസരത്ത് നടന്ന ഉപവാസ സമരം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് പി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ജെ സജി സ്വാഗതം പറഞ്ഞു. മാഹിന്‍ കോളിക്കര, ഹരിഹരസുതന്‍, ഹംസ പാലക്കി, സി.എച്ച് ഷംസുദ്ദീന്‍, ശങ്കര നാരായണ മയ്യ, അബ്ദുല്‍കരീം സിറ്റിഗോള്‍ഡ്, ടി.കെ രാജന്‍, അഷ്‌റഫ് നാല്‍ത്തടുക്ക, ജമീല അഹമദ്, എന്‍.പി സുബൈര്‍, എ.എ അസീസ്, അഷ്‌റഫ് സുല്‍സണ്‍, ശിഹാബ് ഉസ്മാന്‍, മുനീര്‍ ബിസ്മില്ല, എ. അബ്ദുല്ല താജ്, നാരായണ പൂജാരി തുടങ്ങിയവര്‍ സംബന്ധിച്ചു.
കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ താലൂക്ക് ഓഫീസ് പരിസരത്ത് നടന്ന ധര്‍ണ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. എ.കെ മൊയ്തീന്‍ കുഞ്ഞി അധ്യക്ഷത വഹിച്ചു. അശോകന്‍ സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it