കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി

കാസര്‍കോട്: പ്രതിസന്ധിയിലായ വ്യാപാരികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വ്യാപാരി ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനത്തുടനീളം ധര്‍ണ നടത്തി. വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും യൂണിറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് ധര്‍ണ നടത്തിയത്. കാസര്‍കോട് കലക്ടറേറ്റിലെ പ്രധാന കവാടത്തില്‍ കെ.വി.വി.ഇ.എസ് മേഖലാ പ്രസിഡണ്ട് എ.എ അസീസിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. രണ്ടാം കവാടത്തില്‍ മര്‍ച്ചന്റ് അസോസിയേഷന്‍ സെക്രട്ടറി മുനീര്‍ അടുക്കത്ത്ബയലിന്റെ അധ്യക്ഷതയില്‍ ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര ഉദ്ഘാടനം […]

കാസര്‍കോട്: പ്രതിസന്ധിയിലായ വ്യാപാരികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വ്യാപാരി ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനത്തുടനീളം ധര്‍ണ നടത്തി. വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും യൂണിറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് ധര്‍ണ നടത്തിയത്.

കാസര്‍കോട് കലക്ടറേറ്റിലെ പ്രധാന കവാടത്തില്‍ കെ.വി.വി.ഇ.എസ് മേഖലാ പ്രസിഡണ്ട് എ.എ അസീസിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. രണ്ടാം കവാടത്തില്‍ മര്‍ച്ചന്റ് അസോസിയേഷന്‍ സെക്രട്ടറി മുനീര്‍ അടുക്കത്ത്ബയലിന്റെ അധ്യക്ഷതയില്‍ ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര ഉദ്ഘാടനം ചെയ്തു. മൂന്നാം കവാടത്തില്‍ സെക്രട്ടറി ജലീല്‍ ടി.എമ്മിന്റെ അധ്യക്ഷതയില്‍ മേഖലാ പ്രസിഡണ്ട് എ.എ അസീസ് ഉദ്ഘാടനം ചെയ്തു. പുതിയ ബസ്സ്റ്റാന്റ് ഒപ്പ് മരചുവട്ടില്‍ നടന്ന ധര്‍ണ്ണ സംഘടനാ വൈസ് പ്രസിഡണ്ട് ദിനേശ് കെയുടെ അധ്യക്ഷതയില്‍ ജില്ലാ വൈസ് പ്രസിഡണ്ട് ടി.എ ഇല്യാസ് ഉദ്ഘാടനം ചെയ്തു. ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണയില്‍ യൂണിറ്റ് ട്രഷറര്‍ ബഷീര്‍ കല്ലങ്കാടി അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് എ.കെ മൊയ്തീന്‍ കുഞ്ഞി ഉദ്ഘാടനം ചെയ്തു. താലൂക്ക് ഓഫീസിന് മുന്നില്‍ വൈസ് പ്രസിഡണ്ട് അബ്ദുള്‍ നഹീം അങ്കോലയുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി കെ. നാഗേഷ് ഷെട്ടി ഉദ്ഘാടനം ചെയ്തു.
മുന്‍സിപ്പല്‍ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ മര്‍ച്ചന്റ്‌സ് വനിതാവിംഗ് സെക്രട്ടറി ഖമറുന്നിസ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സുചിത്ര പിള്ള ഉദ്ഘാടനം ചെയ്തു. ജി.എസ്.ടി.ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡണ്ട് ഹാരിസ് സെനോര ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് വൈസ് പ്രസിഡണ്ട് നിസാര്‍ സിറ്റി കൂള്‍ അധ്യക്ഷത വഹിച്ചു.

Related Articles
Next Story
Share it