വ്യാപാരികളുടെ രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ വ്യാപാര വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. കാസര്‍കോട്ട് നിന്നുള്ള നൂറുകണക്കിന് വ്യാപാരികളും പ്രകടനത്തില്‍ അണിനിരന്നു. ഭാരതീയ ഉദ്യോഗ വ്യാപാര മണ്ഡല്‍ ദേശീയ പ്രസിഡണ്ട് ബാബുലാല്‍ ഗുപ്ത ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്‌സര അധ്യക്ഷത വഹിച്ചു. വാടക കെട്ടിടങ്ങളില്‍ കട നടത്തുന്നവര്‍ക്ക് മേല്‍ വാടകയുടെ നികുതി ബാധ്യത കൂടി കെട്ടിവെച്ച് കേന്ദ്രസര്‍ക്കാര്‍ […]

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ വ്യാപാര വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. കാസര്‍കോട്ട് നിന്നുള്ള നൂറുകണക്കിന് വ്യാപാരികളും പ്രകടനത്തില്‍ അണിനിരന്നു. ഭാരതീയ ഉദ്യോഗ വ്യാപാര മണ്ഡല്‍ ദേശീയ പ്രസിഡണ്ട് ബാബുലാല്‍ ഗുപ്ത ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്‌സര അധ്യക്ഷത വഹിച്ചു. വാടക കെട്ടിടങ്ങളില്‍ കട നടത്തുന്നവര്‍ക്ക് മേല്‍ വാടകയുടെ നികുതി ബാധ്യത കൂടി കെട്ടിവെച്ച് കേന്ദ്രസര്‍ക്കാര്‍ വ്യാപാരികളെ ദ്രോഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് പി. കുഞ്ഞാവു ഹാജി, ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ കെ.വി അബ്ദുല്‍ ഹമീദ്, കെ. അഹ്മദ് ഷെരീഫ്, എം.കെ തോമസ് കുട്ടി, പി.സി ജേക്കബ്, ബാബു കോട്ടയില്‍, സണ്ണി പൈമ്പിളില്‍, ബാപ്പു ഹാജി, എ.ജെ ഷാജഹാന്‍, മഹേഷ് ചന്ദ് അഗര്‍വാള്‍ ജെയ്പൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എസ്. ദേവരാജന്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it