ചെര്‍ക്കള ടൗണ്‍ സ്‌ക്വയറില്‍ വ്യാപാരികള്‍ സി.സി.ടി.വി സ്ഥാപിച്ചു

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെര്‍ക്കള യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരികളുടെയും ബസ് സ്റ്റാന്റ് കെട്ടിട ഉടമയുടെയും സഹകരണത്തോടെ ചെര്‍ക്കള ടൗണ്‍ സര്‍ക്കിളില്‍ 3 സി.സി ക്യാമറകള്‍ സ്ഥാപിച്ചു. സ്വിച്ച് ഓണ്‍ കര്‍മ്മം വിദ്യാനഗര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനൂപ് കുമാര്‍ നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് ബി. എം ഷെരീഫ്, മറ്റു ഭാരവാഹികളായ മഹമൂദ് ആദിത്യ, ബഷീര്‍ മാക്, സുനില്‍ തോട്ടത്തില്‍ ബസ് സ്റ്റാന്റ് കെട്ടിട ഉടമ സി. ജാഫര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചെര്‍ക്കള ടൗണില്‍ നിരന്തരമായുണ്ടാകുന്ന […]

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെര്‍ക്കള യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരികളുടെയും ബസ് സ്റ്റാന്റ് കെട്ടിട ഉടമയുടെയും സഹകരണത്തോടെ ചെര്‍ക്കള ടൗണ്‍ സര്‍ക്കിളില്‍ 3 സി.സി ക്യാമറകള്‍ സ്ഥാപിച്ചു. സ്വിച്ച് ഓണ്‍ കര്‍മ്മം വിദ്യാനഗര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനൂപ് കുമാര്‍ നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് ബി. എം ഷെരീഫ്, മറ്റു ഭാരവാഹികളായ മഹമൂദ് ആദിത്യ, ബഷീര്‍ മാക്, സുനില്‍ തോട്ടത്തില്‍ ബസ് സ്റ്റാന്റ് കെട്ടിട ഉടമ സി. ജാഫര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചെര്‍ക്കള ടൗണില്‍ നിരന്തരമായുണ്ടാകുന്ന മോഷണങ്ങള്‍ തടയുന്നതിനും ചട്ടഞ്ചാല്‍, ബദിയടുക്ക ഭാഗങ്ങളില്‍ നിന്നും വരുന്ന ഭൂരിഭാഗം ബസുകളും ചെര്‍ക്കള പുതിയ ബസ് സ്റ്റാന്റില്‍ കയറാതെ പോകുന്ന സാഹചര്യത്തിലുമാണ്. ക്യാമറകള്‍ സ്ഥാപിച്ചത്. ചെര്‍ക്കള ടൗണിന്റെ മറ്റു ഭാഗങ്ങളില്‍ 6 ക്യാമറകള്‍ കൂടി ഉടനെ സ്ഥാപിക്കാനാണ് തീരുമാനം. സ്റ്റാന്റില്‍ കയറാത്ത ബസുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് ആര്‍.ടി.ഒയും പൊലീസും അറിയിച്ചു.

Related Articles
Next Story
Share it