കേരളത്തിലെ വ്യാപാരികള്‍ വോട്ടുബാങ്കായി മാറണം-കെ.കെ. അനില്‍കുമാര്‍
തൃക്കരിപ്പൂര്‍: കേരളത്തിലെ വ്യാപാരികള്‍ വോട്ടുബാങ്കായി മാറിയാല്‍ മാത്രമേ ഇവിടെ ഭരണകൂടം നമ്മുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കുകയുള്ളുവെന്ന് പോണ്ടിച്ചേരി ട്രേഡേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വൈസ്പ്രസിഡണ്ട് കെ.കെ. അനില്‍ കുമാര്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ അഹമദ് ഷരീഫ് നയിക്കുന്ന സമര പ്രചരണ ജാഥ തൃക്കരിപ്പൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പല മത മേലദ്ധ്യക്ഷന്‍മാരുടേയും ജാതിസംഘടനകളുടെയും നേതാക്കള്‍ ഭരണകൂടത്തിനടുത്തേക്ക് സമീപിക്കുമ്പോള്‍ അവരെ തൊഴുകൈയ്യോടെ സ്വീകരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. എന്നാല്‍ ഏറ്റവും വലിയ രാഷ്ട്രീയേതരമായി […]

തൃക്കരിപ്പൂര്‍: കേരളത്തിലെ വ്യാപാരികള്‍ വോട്ടുബാങ്കായി മാറിയാല്‍ മാത്രമേ ഇവിടെ ഭരണകൂടം നമ്മുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കുകയുള്ളുവെന്ന് പോണ്ടിച്ചേരി ട്രേഡേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വൈസ്പ്രസിഡണ്ട് കെ.കെ. അനില്‍ കുമാര്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ അഹമദ് ഷരീഫ് നയിക്കുന്ന സമര പ്രചരണ ജാഥ തൃക്കരിപ്പൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പല മത മേലദ്ധ്യക്ഷന്‍മാരുടേയും ജാതിസംഘടനകളുടെയും നേതാക്കള്‍ ഭരണകൂടത്തിനടുത്തേക്ക് സമീപിക്കുമ്പോള്‍ അവരെ തൊഴുകൈയ്യോടെ സ്വീകരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. എന്നാല്‍ ഏറ്റവും വലിയ രാഷ്ട്രീയേതരമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ കേരള വ്യാപാരി വ്യവസായി ഏകോപനസമിതിക്ക് ലക്ഷകണക്കിന് അംഗങ്ങള്‍ ഈ വ്യാപാരവുമായി ബന്ധപ്പെട്ടും അതോടൊപ്പം അവരുടെ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള വലിയൊരു ജനസമൂഹം വോട്ടുബാങ്കായി ഉണ്ടാകുമ്പോള്‍ നമ്മള്‍ പല രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുകൊണ്ട് വിഘടിച്ചുനില്‍ക്കുന്നത് ആശാസ്യമല്ല. ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടവും രാഷ്ട്രീയശക്തിയായി നില്‍ക്കുന്ന സംഘടനകളുടെ പ്രയാസങ്ങളെ മാത്രമാണ് ചെവികൊള്ളാറുള്ളത്. അതുകൊണ്ടു തന്നെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എന്ന ബൃഹത്തായ സംഘടനയുടെ വിഷയങ്ങള്‍ ചെവികൊള്ളാന്‍ തയ്യാറാകുന്നില്ല. അതുപോലെ ജി.എസ്.ടി. വന്നതോടു കൂടിയിട്ട് എല്ലാ സ്ഥലത്തും ഒരേ വില എന്നാണ് നിശ്ചയിച്ചിട്ടുള്ളതെങ്കില്‍ പോലും എല്ലാം നികുതിയുടെ വ്യത്യാസത്തില്‍ മാഹിയില്‍ നിന്ന് കേരളത്തിലെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ആളുകളും ഉദ്യോഗസ്ഥന്മാരുമൊക്കെ സാധനങ്ങള്‍ മാഹിയില്‍ നിന്ന് വാങ്ങുന്ന സ്ഥിതിവിശേഷമുണ്ട്. അതിനു കാരണം അവിടെ നികുതി കുറച്ചുകൊടുക്കുന്നതു കൊണ്ട് മാത്രമാണ്. കേരളത്തില്‍ നികുതി വര്‍ദ്ധനവ് കൊണ്ട് തന്നെ ഇവിടുത്തെ വ്യാപാര മേഖല തകര്‍ന്നുകൊണ്ടിരിക്കുകയാണ് എന്ന യാഥാര്‍ത്ഥ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുപൊലെ ജി.എസ്.ടി യുടെ പേരില്‍ കടപരിശോധനയ്ക്ക് വന്നാല്‍ അവിടെ മുന്‍ സംസ്ഥാനപ്രസിഡണ്ട് പറഞ്ഞപോലെ ബിസ്മിംകുട്ടി തല്ലണമെന്ന പ്രഖ്യാപനം ജി.എസ്.ടിയുടെ നിയമത്തെ നടപ്പിലാക്കാന്‍ കഴിയില്ലെങ്കിലും ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് വന്നാല്‍ ചിലപ്പോള്‍ നിയമലംഘനം നടത്തേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡണ്ട് പി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി കെ.ജെ.സജി സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് സി.എച്ച്. റഹിം നന്ദിയും പറഞ്ഞു. ജാഥ മാനേജര്‍ കുഞ്ഞിരാമന്‍ ആകാശ്, ജില്ലാട്രഷറര്‍ മാഹിന്‍കോളിക്കര, ജില്ലാ വൈസ്പ്രസിഡണ്ടുമാരായ ഹംസപാലക്കി, ശിഹാബ് ഉസ്മാന്‍, എ.എ.അസീസ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.എച്ച്. ഷംസുദ്ദീന്‍, ജില്ലാസെക്രട്ടറിമാരായ കെ.വി. ബാലകൃഷണന്‍, അന്‍വര്‍സാദത്ത് ടി.എ., അബ്ദുല്‍സലീം യു.എ, ശശീധരന്‍ ടി, ബി.എം. ഷെരീഫ്, യൂത്ത് വിംഗ് ജില്ലാപ്രസിഡണ്ട് കെ. സത്യകുമാര്‍, വനിതവിംഗ് ജില്ലാപ്രസിഡണ്ട് രേഖാമോഹന്‍ദാസ്, സംസ്ഥാന കൗണ്‍സില്‍ അംഗം ഗിരീഷ് ചീമേനി തുടങ്ങിയവര്‍ സംസാരിച്ചു.