മധുരം നല്‍കിയും മുതിര്‍ന്നവരെ ആദരിച്ചും നാടെങ്ങും വ്യാപാരി ദിനാഘോഷം

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂണിറ്റ് കേന്ദ്രങ്ങളില്‍ വിവിധ പരിപാടികളോടെ വ്യാപാരി ദിനാഘോഷം നടത്തി. യൂണിറ്റ് കേന്ദ്രങ്ങളില്‍ രാവിലെ പതാക ഉയര്‍ത്തി. മധുരപലഹാര വിതരണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, വിവിധ പദ്ധതികളുടെ പ്രഖ്യാപനം, മുതിര്‍ന്ന വ്യാപാരികളെ വീടുകളില്‍ ചെന്ന് ആദരിക്കല്‍ തുടങ്ങിയ പരിപാടികളാണ് വിവിധ കേന്ദ്രങ്ങളില്‍ നടന്നത്. ജില്ലാതല ഉദ്ഘാടനം കുറ്റിക്കോല്‍ വ്യാപാരഭവന് മുന്നില്‍ പതാക ഉയര്‍ത്തി ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കെ. അഹമ്മദ് ഷെരീഫ് […]

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂണിറ്റ് കേന്ദ്രങ്ങളില്‍ വിവിധ പരിപാടികളോടെ വ്യാപാരി ദിനാഘോഷം നടത്തി. യൂണിറ്റ് കേന്ദ്രങ്ങളില്‍ രാവിലെ പതാക ഉയര്‍ത്തി. മധുരപലഹാര വിതരണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, വിവിധ പദ്ധതികളുടെ പ്രഖ്യാപനം, മുതിര്‍ന്ന വ്യാപാരികളെ വീടുകളില്‍ ചെന്ന് ആദരിക്കല്‍ തുടങ്ങിയ പരിപാടികളാണ് വിവിധ കേന്ദ്രങ്ങളില്‍ നടന്നത്. ജില്ലാതല ഉദ്ഘാടനം കുറ്റിക്കോല്‍ വ്യാപാരഭവന് മുന്നില്‍ പതാക ഉയര്‍ത്തി ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കെ. അഹമ്മദ് ഷെരീഫ് നിര്‍വഹിച്ചു.
ജില്ലാ കമ്മിറ്റി ഓഫീസില്‍ വ്യാപാരിദിനം സമുചിതമായി ആഘോഷിച്ചു. ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് പതാക ഉയര്‍ത്തിയും മധുര പലഹാരങ്ങള്‍ വിതരണം നടത്തിയും ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് എ.എ. അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. ദിനേശന്‍ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി അന്‍വര്‍ സാദത്ത്, കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് ഇല്യാസ്, യുണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, വനിതവിംഗ് സംസ്ഥാന സെക്രട്ടറി സരിജ ബാബു, ജില്ലാ വൈസ് പ്രസിഡണ്ട് സജ്‌ന നാരായണന്‍, യൂത്ത് വിംഗ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര നന്ദി പറഞ്ഞു.
കോട്ടിക്കുളം-പാലക്കുന്ന് യൂണിറ്റ് ദേശീയ വ്യാപാരി ദിനം ആഘോഷിച്ചു. പ്രസിഡണ്ട് എം.എസ്. ജംഷീദ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി മധുര പലഹാര വിതരണവും മുതിയക്കാല്‍ ആയുര്‍വേദ ആസ്പത്രിയിലേക്ക് കുടി വെള്ള ശുചീകരണ യന്ത്രവും നല്‍കി. ചന്ദ്രന്‍ കരിപ്പോടി, അരവിന്ദന്‍ മുതലാസ്, മുരളി പള്ളം, റീത്ത പത്മരാജ് സംസാരിച്ചു.

Related Articles
Next Story
Share it