ബേക്കറിക്ക് മുന്നിലെ മീന്‍ വില്‍പ്പനയെ ചോദ്യം ചെയ്തതിന് വ്യാപാരിക്ക് മര്‍ദ്ദനം

കുമ്പള: കടയുടെ മുന്നില്‍ മീന്‍ കച്ചവടം നടത്തുന്നതിനെ ചോദ്യം ചെയ്ത ബേക്കറി ഉടമയെ മര്‍ദ്ദിച്ചതായി പരാതി. കുമ്പള മീന്‍ മാര്‍ക്കറ്റ് റോഡിലെ സിറ്റി ബേക്കറി ഉടമ ഇച്ചിലമ്പാടിയിലെ നിസാമി(28)നാണ് മര്‍ദ്ദനമേറ്റത്. ബേക്കറിക്ക് മുന്നില്‍ മീന്‍ വില്‍പ്പന നടത്തുന്നത് ചോദ്യം ചെയ്ത വിരോധത്തില്‍ മര്‍ദ്ദിക്കുകയായിരുന്നുവെത്രെ. സംഭവത്തില്‍ മിദ്‌ലാജിനെതിരെ കുമ്പള പൊലീസ് കേസെടുത്തു. വര്‍ഷങ്ങളായി മാര്‍ക്കറ്റ് റോഡിലെ കടകള്‍ക്ക് മുന്നില്‍ മീന്‍ വില്‍പ്പന നടത്തുന്നതും ഇതേ ചൊല്ലി വ്യാപാരികളും മത്സ്യത്തൊഴിലാളികളും വാക്തര്‍ക്കത്തിലേര്‍പ്പെടുന്നതും പതിവാണ്. മാര്‍ക്കറ്റിലെ ശൗചാലയം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഈ […]

കുമ്പള: കടയുടെ മുന്നില്‍ മീന്‍ കച്ചവടം നടത്തുന്നതിനെ ചോദ്യം ചെയ്ത ബേക്കറി ഉടമയെ മര്‍ദ്ദിച്ചതായി പരാതി. കുമ്പള മീന്‍ മാര്‍ക്കറ്റ് റോഡിലെ സിറ്റി ബേക്കറി ഉടമ ഇച്ചിലമ്പാടിയിലെ നിസാമി(28)നാണ് മര്‍ദ്ദനമേറ്റത്. ബേക്കറിക്ക് മുന്നില്‍ മീന്‍ വില്‍പ്പന നടത്തുന്നത് ചോദ്യം ചെയ്ത വിരോധത്തില്‍ മര്‍ദ്ദിക്കുകയായിരുന്നുവെത്രെ. സംഭവത്തില്‍ മിദ്‌ലാജിനെതിരെ കുമ്പള പൊലീസ് കേസെടുത്തു. വര്‍ഷങ്ങളായി മാര്‍ക്കറ്റ് റോഡിലെ കടകള്‍ക്ക് മുന്നില്‍ മീന്‍ വില്‍പ്പന നടത്തുന്നതും ഇതേ ചൊല്ലി വ്യാപാരികളും മത്സ്യത്തൊഴിലാളികളും വാക്തര്‍ക്കത്തിലേര്‍പ്പെടുന്നതും പതിവാണ്. മാര്‍ക്കറ്റിലെ ശൗചാലയം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഈ ഭാഗത്ത് മാലിന്യം കെട്ടിക്കിടക്കുന്നുമുണ്ട്. ഇത് കാരണമാണ് മീന്‍ വില്‍പ്പനക്കാര്‍ കച്ചവടം പുറത്തേക്ക് മാറ്റിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ ചെലവിട്ട് കുമ്പള പഞ്ചായത്ത് നിര്‍മ്മിച്ചതാണ് മാര്‍ക്കറ്റ്. മാര്‍ക്കറ്റ് നിര്‍മ്മാണത്തില്‍ അഴിമതി നടന്നതായി നാട്ടുകാരും വ്യാപാരികളും പരാതിപ്പെട്ടിരുന്നു. മീന്‍ വില്‍പ്പന മാര്‍ക്കറ്റിലേക്ക് മാറ്റിയില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വ്യാപാരികള്‍ പറഞ്ഞു.

Related Articles
Next Story
Share it