വ്യാപാരി ബൈക്കിടിച്ച് മരിച്ചു

കാസര്‍കോട്: നടന്നുപോകുന്നതിനിടെ അമിത വേഗതിയിലെത്തിയ ബൈക്കിടിച്ച് വ്യാപാരി മരിച്ചു. കോളിയടുക്കത്തെ ആര്‍.കെ ഡിന്നര്‍സെറ്റ് ഉടമ മാധവന്‍ മണിയാണി(83)യാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. നടന്നുപോകുന്നതിനിടെ ചട്ടഞ്ചാല്‍ ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ, രണ്ട് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്ക് റോഡരികിലെ വൈദ്യുതി തൂണിലും ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ മാധവന്‍ മണിയാണിയെ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മാധവി. മക്കള്‍: ഓമന, രാജന്‍ (ലൈറ്റ് ആന്റ് സൗണ്ട്‌സ്), മധു (ഡ്രൈവര്‍), ജയന്‍ […]

കാസര്‍കോട്: നടന്നുപോകുന്നതിനിടെ അമിത വേഗതിയിലെത്തിയ ബൈക്കിടിച്ച് വ്യാപാരി മരിച്ചു. കോളിയടുക്കത്തെ ആര്‍.കെ ഡിന്നര്‍സെറ്റ് ഉടമ മാധവന്‍ മണിയാണി(83)യാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. നടന്നുപോകുന്നതിനിടെ ചട്ടഞ്ചാല്‍ ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ, രണ്ട് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്ക് റോഡരികിലെ വൈദ്യുതി തൂണിലും ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ മാധവന്‍ മണിയാണിയെ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മാധവി. മക്കള്‍: ഓമന, രാജന്‍ (ലൈറ്റ് ആന്റ് സൗണ്ട്‌സ്), മധു (ഡ്രൈവര്‍), ജയന്‍ (നിര്‍മ്മാണതൊഴിലാളി), പ്രഭാസ് (കൂലിത്തൊഴിലാളി), പ്രമോദ് (ഓട്ടോ ഡ്രൈവര്‍). മരുമക്കള്‍: രാമകൃഷ്ണന്‍ നീലേശ്വരം, കുസുമ, ചന്ദ്രാവതി. സഹോദരങ്ങള്‍: ചന്തു മണിയാണി, നാരായണി, കാര്‍ത്യായനി, അമ്മാളു, ദേവകി.

Related Articles
Next Story
Share it