ഇന്ധന വിലവര്‍ധനവിനെതിരെ ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ വാഹന സ്തംഭന സമരം 21ന്; 15 മിനിറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിടും
കാസര്‍കോട്: ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന ഇന്ധന വിലവര്‍ധനവിനെതിരെ ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ 21ന് വാഹന സ്തംഭന സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11 മണിക്ക് 15 മിനിട്ട് നേരം സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടാണ് സമരം. അന്നേ ദിവസം വാഹനങ്ങള്‍ എവിടെയാണോ അവിടെ നിര്‍ത്തിയിട്ടാണ് പ്രതിഷേധിക്കുന്നത്. ജീവനക്കാരും തൊഴിലാളികളും നിരത്തിലിറങ്ങി പ്രതിഷേധിക്കും. സമരത്തില്‍ നിന്ന് ആംബുലന്‍സുകളെ ഒഴിവാക്കും. സ്വകാര്യ വാഹനങ്ങളും പൊതുജനങ്ങളും പ്രതിഷേധത്തിന്റെ ഭാഗമാകുന്നതോടെ രാജ്യം കണ്ട ഏറ്റവും വലിയ സമരമായി […]

കാസര്‍കോട്: ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന ഇന്ധന വിലവര്‍ധനവിനെതിരെ ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ 21ന് വാഹന സ്തംഭന സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11 മണിക്ക് 15 മിനിട്ട് നേരം സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടാണ് സമരം. അന്നേ ദിവസം വാഹനങ്ങള്‍ എവിടെയാണോ അവിടെ നിര്‍ത്തിയിട്ടാണ് പ്രതിഷേധിക്കുന്നത്.
ജീവനക്കാരും തൊഴിലാളികളും നിരത്തിലിറങ്ങി പ്രതിഷേധിക്കും. സമരത്തില്‍ നിന്ന് ആംബുലന്‍സുകളെ ഒഴിവാക്കും. സ്വകാര്യ വാഹനങ്ങളും പൊതുജനങ്ങളും പ്രതിഷേധത്തിന്റെ ഭാഗമാകുന്നതോടെ രാജ്യം കണ്ട ഏറ്റവും വലിയ സമരമായി മാറും. കോവിഡ് മഹാമാരി മൂലം തൊഴിലും വരുമാനവും നഷ്ടപ്പെട്ട സാധാരണ ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ പകല്‍കൊള്ള തുടരുകയാണ്. രാജ്യത്തെ ജനങ്ങളാകെ സമരത്തിലേക്ക് കടന്നു വന്നാല്‍ മാത്രമേ കേന്ദ്രത്തിന്റെ ഈ കൊള്ള അവസാനിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്നും ജനങ്ങളെ ദുരിതത്തിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ റോഡിലിറങ്ങി പ്രതിഷേധിക്കാന്‍ തൊഴിലാളികള്‍ക്കൊപ്പം പൊതുജനങ്ങളും സമരത്തിന്റെ ഭാഗമാകാന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ ടി.കെ.രാജന്‍, ആര്‍.വിജയകുമാര്‍, കരിവള്ളൂര്‍ വിജയന്‍, സി.വി.ചന്ദ്രന്‍, ഷരീഫ് കൊടവഞ്ചി, കെ.വി.കൃഷ്ണന്‍, സി.എം.എ.ജലീല്‍, പി.പി.രാജു, പി.വി.തമ്പാന്‍, നാഷണല്‍ അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു.