വ്യാപാരിദിനം കാസര്‍കോട്ട് ആഘോഷിച്ചു

കാസര്‍കോട്: ദേശിയ വ്യാപാരിദിനമായ ആഗസ്റ്റ് 9 കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സമുചിതമായി ആഘോഷിച്ചു. വ്യാപാര ഭവനില്‍ പ്രസിഡണ്ട് എ.കെ. മൊയ്തീന്‍ കുഞ്ഞി പതാക ഉയര്‍ത്തി. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എ.എ. അസീസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടര്‍ന്ന് നടന്ന യോഗത്തില്‍ പ്രസിഡണ്ട് വ്യാപാരദിന സന്ദേശം നല്‍കി. കോവിഡ് മഹാമാരിയുടെ കാലത്ത് കട തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതോടപ്പം തന്നെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ എല്ലാ വ്യാപാരികളും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ബഷീര്‍ കല്ലങ്കാടി, കെ.ദിനേശ്, നഹീം അങ്കോല, […]

കാസര്‍കോട്: ദേശിയ വ്യാപാരിദിനമായ ആഗസ്റ്റ് 9 കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സമുചിതമായി ആഘോഷിച്ചു. വ്യാപാര ഭവനില്‍ പ്രസിഡണ്ട് എ.കെ. മൊയ്തീന്‍ കുഞ്ഞി പതാക ഉയര്‍ത്തി. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എ.എ. അസീസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടര്‍ന്ന് നടന്ന യോഗത്തില്‍ പ്രസിഡണ്ട് വ്യാപാരദിന സന്ദേശം നല്‍കി. കോവിഡ് മഹാമാരിയുടെ കാലത്ത് കട തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതോടപ്പം തന്നെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ എല്ലാ വ്യാപാരികളും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ബഷീര്‍ കല്ലങ്കാടി, കെ.ദിനേശ്, നഹീം അങ്കോല, ജലീല്‍ ടി.എം., ഉല്ലാസ് കുമാര്‍, മാഹിന്‍ കോളിക്കര, ശശിധരന്‍ ജി.എസ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി നാഗേഷ് ഷെട്ടി സ്വാഗതവും സെക്രട്ടറി മുനീര്‍ അടുക്കത്ത്ബയല്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it