ഡെല്‍ഹി എക്‌സ്പ്രസ് വേ കയ്യടക്കി ട്രാക്ടര്‍ സമരം; റിപബ്ലിക് ദിനത്തില്‍ ഉപരോധിക്കുന്നതിന്റ റിഹേഴ്‌സല്‍ മാത്രമാണെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായി നടന്ന അവസാന ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം ശക്തമാക്കി കര്‍ഷകര്‍. വ്യാഴാഴ്ച പതിനായിരങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് ട്രാക്ടര്‍ സമരം സംഘടിപ്പിച്ചു. ഡെല്‍ഹി എക്‌സ്പ്രസ് വേയില്‍ സിംഘു, തിക്രി, ഘാസിപൂര്‍ അതിര്‍ത്തികളില്‍ നിന്നായിരുന്നു ട്രാക്ടര്‍ മാര്‍ച്ച് ആരംഭിച്ചത്. അക്ഷര്‍ര്‍ത്ഥത്തില്‍ ഡെല്‍ഹി എക്‌സ്പ്രസ് വേ ട്രാക്ടറുകള്‍ കയ്യടക്കി. റിപബ്ലിക് ദിനത്തില്‍ നടത്താന്‍ പോകുന്ന വന്‍ റാലിയുടെ റിഹേഴ്‌സല്‍ മാത്രമാണ് ഈ റാലിയെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു. ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ റിപബ്ലിക് ദിന ചടങ്ങ് തടസപ്പെടുത്തുന്നതടക്കമുള്ള സമരപരിപാടികളുമായി […]

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായി നടന്ന അവസാന ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം ശക്തമാക്കി കര്‍ഷകര്‍. വ്യാഴാഴ്ച പതിനായിരങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് ട്രാക്ടര്‍ സമരം സംഘടിപ്പിച്ചു. ഡെല്‍ഹി എക്‌സ്പ്രസ് വേയില്‍ സിംഘു, തിക്രി, ഘാസിപൂര്‍ അതിര്‍ത്തികളില്‍ നിന്നായിരുന്നു ട്രാക്ടര്‍ മാര്‍ച്ച് ആരംഭിച്ചത്. അക്ഷര്‍ര്‍ത്ഥത്തില്‍ ഡെല്‍ഹി എക്‌സ്പ്രസ് വേ ട്രാക്ടറുകള്‍ കയ്യടക്കി.

റിപബ്ലിക് ദിനത്തില്‍ നടത്താന്‍ പോകുന്ന വന്‍ റാലിയുടെ റിഹേഴ്‌സല്‍ മാത്രമാണ് ഈ റാലിയെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു. ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ റിപബ്ലിക് ദിന ചടങ്ങ് തടസപ്പെടുത്തുന്നതടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നേരത്തെ കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള സമരക്കാരെ തടയുന്നതിന് അതിര്‍ത്തികളില്‍ പൊലീസ് കനത്ത ബന്തവസ്സാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സമരക്കാരെ ഡെല്‍ഹിയിലേക്കു നീങ്ങാന്‍ അനുവദിക്കാതെ ദേശീയപാതകളില്‍ ബാരിക്കേഡുകള്‍ നിരത്തി തടയാനാണ് നീക്കം. 3500 ഓളം ട്രാക്ടറുകളും ട്രോളികളും സമരത്തില്‍ പങ്കെടുക്കുന്നതായി ഭാരതീയ കിസാന്‍ യൂണിയന്‍ (ഏക്ത് ഉഗ്രഹന്‍) തലവന്‍ ജോഗീന്ദര്‍ സിങ് ഉഗ്രഹാന്‍ പറഞ്ഞു.

Related Articles
Next Story
Share it