ടി പി ആർ നിരക്ക് കുറയുന്നില്ല; കാഞ്ഞങ്ങാട്ട് കൂടുതൽ നിയന്ത്രണങ്ങൾ

കാഞ്ഞങ്ങാട്: നഗരസഭ പരിധിയിൽ കോവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലും ഗ്രൂപ്പ് ബി കാറ്റഗറിയിൽ ഉൾപ്പെടുന്നതിനാലും രോഗവ്യാപനം കുറക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നഗരസഭ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. രോഗവ്യാപനം കുറച്ച് കൊണ്ട് വരുന്നതിൻ്റെ ഭാഗായി നഗരസഭ പ്രദേശത്തെ പൊതുപരിപാടികളിലും വിവാഹങ്ങൾ പിറന്നാൾ ആഘോഷങ്ങൾ, മരണാനന്തര ചടങ്ങുകൾ മറ്റ് വിശേഷ പരിപാടികളും നടത്തുമ്പോൾ നഗരസഭയിൽ നിന്നും പോലീസിൽ നിന്നും അനുമതിപത്രം നിർബന്ധമാക്കാനും വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് വാക്സിൻ സ്വീകരിക്കാൻ […]

കാഞ്ഞങ്ങാട്: നഗരസഭ പരിധിയിൽ കോവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലും ഗ്രൂപ്പ് ബി കാറ്റഗറിയിൽ ഉൾപ്പെടുന്നതിനാലും രോഗവ്യാപനം കുറക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നഗരസഭ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. രോഗവ്യാപനം കുറച്ച് കൊണ്ട് വരുന്നതിൻ്റെ ഭാഗായി നഗരസഭ പ്രദേശത്തെ പൊതുപരിപാടികളിലും വിവാഹങ്ങൾ പിറന്നാൾ ആഘോഷങ്ങൾ, മരണാനന്തര ചടങ്ങുകൾ മറ്റ് വിശേഷ പരിപാടികളും നടത്തുമ്പോൾ നഗരസഭയിൽ നിന്നും പോലീസിൽ നിന്നും അനുമതിപത്രം നിർബന്ധമാക്കാനും വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് വാക്സിൻ സ്വീകരിക്കാൻ നിർദ്ദേശം നൽകാനും തീരുമാനിച്ചു.നിലവിൽ രോഗലക്ഷണമുള്ളവരും സമ്പർക്കം പുലർത്തിയവരും കോവിഡ് ടെസ്റ്റ് നടത്തി രോഗം ഇല്ലായെന്ന് ഉറപ്പ് വരുത്തേണ്ടുന്നതാണ്. വിദേശത്ത് നിന്നും അന്യസംസ്ഥാനത്തു നിന്നും നാട്ടിലേക്ക് എത്തുന്നവർ ക്വാറൻ്റയിനിൽ കഴിഞ്ഞതിനു ശേഷം കോവിഡ് ടെസ്റ്റ് ചെയ്ത് രോഗം ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടുന്നതാണ്.60 വയസ്സിനു മുകളിൽ പ്രായമുള്ളവർ കുഞ്ഞുങ്ങൾ എന്നിവർ ആൾകൂട്ടത്തിൽ നിന്നും ആലോഷങ്ങളിൽ നിന്നും മാറി നിൽക്കേണ്ടുന്നതുമാണ്. കടകളിലും ആരാധാനാലയങ്ങളിലും വീടുകളിലും എ.സി ഉപയോഗം കുറയ്ക്കുകയും. ഷോപ്പിംഗ് കോംപ്ലക്സുകൾ, ആരാധാനാലയങ്ങൾ ഹോട്ടലുകൾ, ഗ്രൗണ്ടുകൾ, മാർക്കറ്റ് ബിച്ചുകൾ ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് കർശനമായി നിരോധിക്കാനും തീരുമാനിച്ചു. ഓഡിറ്റോറിയം മറ്റ് ഹാളുകൾ എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടികളിൽ 20 പേർ മാത്രമെ പങ്കെടുക്കാൻ പാടുള്ളുവെന്നും
കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തിൽ ആരോഗ്യം,പോലീസ്, വകുപ്പുകളുമായി യോജിച്ച് തീവ്ര വ്യാപനം നിയന്ത്രിക്കാൻ സംയുക്ത പരിശോധനടത്താനും തീരുമാനിച്ചു.
നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങൾ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളു.
നഗരസഭയിലെ മത്സ്യം മാംസ കച്ചവടം രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ മാത്രം അനുവദിക്കാനും
തട്ട് കടകൾ പൂർണ്ണമായും നിരോധിക്കാനും ഹോട്ടലുകൾ റസ്റ്റോ റെൻ്റുകൾ വൈകുന്നേരം 7 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു.ഓപ്പൺ ജിമ്മുകൾ, ജിംനേഷ്യങ്ങൾ എന്നിവ പൂർണ്ണമായും അടച്ചിടാനും
അനധികൃത വഴിയോര കച്ചവടം പൂർണ്ണമായും നിരോധിക്കാനും
സെക്റ്ററൽ മജിസ്ട്രേറ്റുമാരുടെ നിരീക്ഷണം കർശനമാക്കാനും തീരുമാനിച്ചു.നഗരസഭ ചെയർപേഴ്സൺ കെ.വി സുജാതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ അബ്ദുള്ള ബിൽ ടെക്ക്, സ്ഥിരം സമിതി ചെയർമാൻമാർ, ഹോസ്ദുർഗ്ഗ് സ്റ്റേഷൻ ഹൗസ് ഓഫീസർ മണി, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ചന്ദ്ര മോഹൻ, എം എൽ എ പ്രതിനിധി സി കെ ബാബുരാജ്, മുൻ ചെയർമാൻ വി.വി രമേശൻ, സ്കെറ്ററൽ മജിസ്ടേറ്റുമാർ, ഹൊസ്ദുർഗ് ,കാഞ്ഞങ്ങാട് വില്ലേജ് ഓഫീസർമാർ, കൗൺസിലർമാരായ സി.കെ അഷറഫ്, എം ബൽരാജ്, നഗരസഭ സെക്രട്ടറി എം.കെ ഗിരിഷ്, സി ഡി എസ് ചെയർപേഴ്സൺമാർ, എന്നിവർ സംബന്ധിച്ചു.
Related Articles
Next Story
Share it