ടി.പി. അസ്‌ലമും മുജീബ് റഹ്‌മാനും കന്യാകുമാരിയിലേക്ക് കാല്‍നട യാത്ര തുടങ്ങി

തെരുവത്ത്്: തളങ്കര തെരുവത്ത് നജാത്ത് സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പ്രോത്സാഹനത്തിന് വേണ്ടി ടി.പി. അസ്‌ലമും മുജീബ് റഹ്‌മാനും കാസര്‍കോട്ടുനിന്ന് കന്യാകുമാരിയിലേക്ക് കാല്‍നട യാത്ര ആരംഭിച്ചു. തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് പരിസരത്ത് ഇന്ന് രാവിലെ ഏഴ് മണിക്ക് സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് സ്ഥാപക അംഗം കെ.എം. ബഷീര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ കെ.എം. അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. ടി.എ. ഷാഫി, മുജീബ് അഹ്‌മദ്, കെ.എച്ച്. അഷ്‌റഫ്, ടി.ഇ. മുക്താര്‍, അമീര്‍ പൊയക്കര, നജീബ് […]

തെരുവത്ത്്: തളങ്കര തെരുവത്ത് നജാത്ത് സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പ്രോത്സാഹനത്തിന് വേണ്ടി ടി.പി. അസ്‌ലമും മുജീബ് റഹ്‌മാനും കാസര്‍കോട്ടുനിന്ന് കന്യാകുമാരിയിലേക്ക് കാല്‍നട യാത്ര ആരംഭിച്ചു. തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് പരിസരത്ത് ഇന്ന് രാവിലെ ഏഴ് മണിക്ക് സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് സ്ഥാപക അംഗം കെ.എം. ബഷീര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ കെ.എം. അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. ടി.എ. ഷാഫി, മുജീബ് അഹ്‌മദ്, കെ.എച്ച്. അഷ്‌റഫ്, ടി.ഇ. മുക്താര്‍, അമീര്‍ പൊയക്കര, നജീബ് വോള്‍ഗ, ബി.യു. അബ്ദുല്ല, മൊയ്തു പള്ളിക്കാല്‍, കെ.എം. റൗഫ്, ഉസ്മാന്‍ ഹാജി തെരുവത്ത്, മുസ്തഫ കോയ റോഡ്, സാദിഖ് ഷമ്മാസ് തുടങ്ങിയവരും ക്ലബ്ബ് സ്ഥാപക അംഗങ്ങളും ഭാരവാഹികളും മറ്റ് അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.
21 ദിവസം നീണ്ടു നില്‍ക്കുന്ന, 650 കിലോമീറ്ററിലേറെ ദൂരമുള്ള യാത്ര അടുത്ത മാസം കന്യാകുമാരിയില്‍ സമാപിക്കും. ഒരു ദിവസം ശരാശരി 35 കിലോമീറ്റര്‍ വരെ നടക്കാനാണ് ഇരുവരുടെയും ഉദ്ദേശം. വയനാടൊഴിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും ഇരുവരും കടന്നു പോകും.
തെരുവത്തെ നജാത്ത് എഡ്യൂക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിക്ക് വേണ്ടിയാണ് യാത്ര. 7 ലക്ഷം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഇതിനകം തന്നെ 2,88,266 രൂപ ലഭിച്ചിട്ടുണ്ട്. സഹായമായി ലഭിച്ച തുകയില്‍ നിന്ന് മൊബൈല്‍ ഇല്ലാത്തതുകൊണ്ട് ഓണ്‍ലൈന്‍ പഠനം മുടങ്ങിക്കിടക്കുന്ന ഏഴ് നിര്‍ധനരായ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ബാഗും പുസ്തകങ്ങളും മറ്റു പഠന ഉപകരണങ്ങളും നല്‍കി.
ബാലിയില്‍ ജോലി ചെയ്യുന്ന അസ്‌ലം ടി.പി. കഴിഞ്ഞ വര്‍ഷം ബാലീ ഹോപ്പ് ഫൗണ്ടേഷന്‍, യുവര്‍ ഫിട്രിപ്, കോസ് ഈസ് ലൈഫ് എന്നിവയുടെ ബാനറില്‍ ബാലീ ചില്‍ഡ്രന്‍ ഫൗണ്ടേഷന് വേണ്ടി ധനസമാഹരണത്തിനായി 397 കിലോ മീറ്റര്‍ സൈക്കിള്‍ റൈഡ് നടത്തിയിരുന്നു. മുംബൈയില്‍ ഇമിറ്റേഷന്‍ ജ്വല്ലറി വ്യാപാരിയാണ് മുജീബ് റഹ്‌മാന്‍.
അസ്‌ലമിനും മുജീബിനും ചെമനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും യാത്രയയപ്പ് നല്‍കി.

Related Articles
Next Story
Share it